12 February, 2022 12:37:11 PM
ബന്ധുവിനെ യാത്രയാക്കാൻ എത്തിയ യുവതി ട്രെയിനിൽ നിന്നും വീണ് മരിച്ചു
തിരുവല്ല: ബന്ധുവിനെ ട്രെയിൻ കയറ്റി വിടാനെത്തിയ യുവതി തിരുവല്ല റെയിൽവേ സ്റ്റേഷനിൽ ട്രെയിനിൽ നിന്നും വീണ് മരിച്ചു. കുന്നന്താനം ചെങ്ങരൂർ ചിറ സ്വദേശി അനു ഓമനക്കുട്ടൻ (32) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെ ശബരി എക്സ്പ്രസിൽ ബന്ധുവിനെ കയറ്റി അയയ്ക്കുന്നതിനിടെയാണ് സംഭവം. ട്രെയിൻ നീങ്ങി തുടങ്ങിയപ്പോൾ ചാടി ഇറങ്ങാൻ ശ്രമിച്ച അനു അടിയിൽപെടുകയായിരുന്നു