29 January, 2022 10:23:20 PM
യുവതിക്ക് നേരെ നഗ്നതാ പ്രദർശനം: പിന്നാലെ പീഡനശ്രമവും; യുവാവ് അറസ്റ്റിൽ

പത്തനംതിട്ട: യുവതിക്ക് നേരെ നഗ്നതാ പ്രദർശനം നടത്തുകയും കടന്നുപിടിക്കുകയും ചെയ്തയാളെ തിരുവല്ല പൊലീസ് പിടികൂടി. പെരുംതുരുത്തി നടുവിലേത്തറ വീട്ടിൽ അരുൺ (24) ആണ് ഇന്ന് പിടിയിലായത്. വെള്ളിയാഴ്ച വൈകിട്ട് നാല് മണിയോടെ പെരുംതുരുത്തി ജംഗ്ഷന് സമീപമാണ് കേസിനാസ്പദമായ സംഭവം നടന്നത്. 
ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന യുവതിക്ക് നേരേ അരുൺ നഗ്നത പ്രദർശിപ്പിക്കുകയും തുടർന്ന് കടന്നു പിടിക്കുകയുമായിരുന്നു. യുവതി നൽകിയ പരാതിയിൽ ഇന്ന് രാവിലെ 10 മണിയോടെ പെരുംതുരുത്തിയിൽ നിന്നും പ്രതിയെ പിടികൂടുകയായിരുന്നു. തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്‍റ് ചെയ്തു. സമാനമായ നിരവധി കേസുകളിൽ അരുൺ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
                    
                                
                                        



