15 January, 2022 08:22:35 AM
അയ്യപ്പഭക്തന്മാര് സഞ്ചരിച്ച ബസ് മറിഞ്ഞു; 10 പേര്ക്ക് പരിക്ക്
പത്തനംതിട്ട: അയ്യപ്പ ഭക്തന്മാര് സഞ്ചരിച്ച മിനിബസ് മറിഞ്ഞ് പത്ത് പേര്ക്ക് പരിക്ക്. ളാഹയില് ഇന്ന് പുലര്ച്ചെ 3.30നാണ് അപകടം നടന്നത്. 15 പേരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. മൂന്നു പേരെ കോട്ടയം മെഡിക്കൽ കോളജിലും ഏഴ് പേരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു.ആരുടെയും നില ഗുരുതരമല്ല. അപകട കാരണം വ്യക്തമല്ല.
                                
                                        



