20 December, 2021 07:43:50 AM


ശബരിമലയിൽ തീർത്ഥാടകർക്ക് കൂടുതൽ ഇളവുകൾ; നെയ്യഭിഷേകം പഴയനിലയില്‍



പത്തനംതിട്ട: ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇന്നു മുതല്‍ കൂടുതല്‍ ഇളവുകള്‍. തീർത്ഥാടകര്‍ക്ക് സന്നിധാനത്ത് നേരിട്ട് നെയ്യ് അഭിഷേകം നടത്താം. കൊവിഡ് വ്യാപനം കുറയുന്ന സാഹചര്യത്തിലാണ് ദര്‍ശനത്തിന് കൂടുതല്‍ പേര്‍ക്ക് അനുമതി. പരമ്പരാഗത കരിമല കാനനപാത ഉടന്‍ തുറക്കും. 


കഴിഞ്ഞ തീര്‍ത്ഥാടനകാലം മുതല്‍ നിര്‍ത്തിവച്ചിരുന്ന നേരിട്ടുള്ള നെയ്യഭിഷേകം പഴയപടി പുനരാരംഭിച്ചു. ഗണപതിഹോമത്തിന് ശേഷമാണ് നെയ്യഭിഷേക ചടങ്ങ് സന്നിധാനത്ത് തുടങ്ങിയത്. ഇതരസംസ്ഥാനങ്ങളില്‍ നിന്ന് ഉള്‍പ്പടെ നിരവധി തീര്‍ത്ഥാടകരാണ് നെയ്യഭിഷേക ചടങ്ങിന് എത്തിയത്. അഭിഷേകം ചെയ്ത നെയ്യ് വാങ്ങുന്നതിന് വേണ്ടിയുള്ള കൗണ്ടറുകളുടെ പ്രവര്‍ത്തനം തുടരും.


പരമ്പരാഗത കാനന പാത വൈകാതെ തുറക്കാനാണ് സര്‍ക്കാരിന്‍റെ നിര്‍ദ്ദേശം പത്ത് ദിവസം കൊണ്ട് പാത തുറക്കാന്‍ കഴിയുമെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. വനസംരക്ഷണ സമിതി പ്രവര്‍ത്തകരാണ് വനപാത തെളിക്കുക. ദിനംപ്രതി സന്നിധാനത്ത് എത്തുന്ന തീര്‍ത്ഥാടകരുടെ ഏണ്ണം കൂട്ടാനും തീരുമാനിച്ചു. ആറായിരമായി ഉയർത്താനാണ് സര്‍ക്കാര്‍ അനുമതി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K