28 November, 2021 09:18:23 PM


പാര്‍ട്ടി പ്രവര്‍ത്തകയെ പീഡിപ്പിച്ചു; നഗ്ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്



തിരുവല്ല: യുവതിയുടെ ലൈംഗിക പീഡനപരാതിയില്‍ സിപിഐഎം ബ്രാഞ്ച് സെക്രട്ടറിക്കും ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനുമെതിരെ കേസ്. യുവതിയുടെ പരാതിയില്‍ തിരുവല്ല കോടാലി ബ്രാഞ്ച് സെക്രട്ടറി സി സി സജിമോന്‍, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകന്‍ നാസര്‍ എന്നിവരുള്‍പ്പടെ 12 പേര്‍ക്കെതിരെ തിരുവല്ല പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

പീഡനം, നഗ്ന വീഡിയോ പ്രചരിപ്പിക്കല്‍, ഭീഷണിപ്പെടുത്തി പണം തട്ടല്‍, എന്നീ വകുപ്പുകളാണ് സജിക്കും നാസറിനും എതിരെ ചുമത്തിയിരിക്കുന്നത്. ഒരുവര്‍ഷം മുമ്പാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കാറില്‍ വച്ച് യുവതിക്ക് ജ്യൂസ് നല്‍കി മയക്കി പീഡിപ്പിച്ച് നഗ്‌നചിത്രങ്ങള്‍ പകര്‍ത്തി പ്രചരിപ്പിച്ചെന്നും, ചിത്രങ്ങള്‍ പുറത്ത് വിടാതിരിക്കാന്‍ രണ്ട് ലക്ഷം രൂപ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നുംപരാതിയില്‍ പറയുന്നു.

സജിമോനും നാസറുമാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. വീഡിയോ പ്രചരിപ്പിച്ച കേസിലാണ് തിരുവല്ല നഗരസഭയിലെ രണ്ട് കൗണ്‍സിലര്‍മാരും അഭിഭാഷകനും അടക്കം 10 പേര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. മുമ്പ് വീട്ടമ്മയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ കേസിലും ഡിഎന്‍എ പരിശോധന അട്ടിമറിക്കാന്‍ ശ്രമിച്ച കേസിലും പ്രതിയാണ് സജിമോന്‍.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K