19 October, 2021 09:28:33 AM
പമ്പ ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു: ഉയർത്തിയത് 30 സെന്റിമീറ്റർ വീതം
പത്തനംതിട്ട: ശബരിഗിരി ജലവൈദ്യുത പദ്ധതിയിലെ പന്പ ഡാമിന്റെ രണ്ടു ഷട്ടറുകൾ തുറന്നു. ഇന്നു പുലർച്ചെയാണ് ഷട്ടറുകൾ തുറന്നത്. പത്തനംതിട്ട ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്. അയ്യരുടെ ഉത്തരവിൻമേലാണ് നടപടി. രണ്ടു ഷട്ടറുകൾ 30 സെന്റിമീറ്റർ വീതമാണ് ഉയർത്തിയിരിക്കുന്നത്. ജനവാസ മേഖലകളിൽ പരമാവധി 10 സെന്റിമീറ്ററിൽ കൂടുതൽ ജലനിരപ്പ് ഉയരാതെ പമ്പാ നദിയിലേക്ക് ഒഴുക്കിവിടുന്നതിനാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.