17 October, 2021 09:35:18 AM
പരമേശ്വരന് നമ്പൂതിരി ശബരിമല മേൽശാന്തി; ശംഭു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
പത്തനംതിട്ട: കളീയ്ക്കൽ മഠം എൻ.പരമേശ്വരൻ നമ്പൂതിരിയെ നിയുക്ത ശബരിമല മേൽശാന്തിയായി നറുക്കെടുത്തു. മാവേലിക്കര തട്ടാരമ്പലം സ്വദേശിയാണ്. കുറവക്കാട് ഇല്ലത്ത് ശംഭു നമ്പൂതിരിയാണ് മാളികപ്പുറം മേല്‍ശാന്തി. ശബരിമല സ്പെഷ്യല്‍ കമ്മിഷണര്‍ എം. മനോജ്, ഹൈക്കോടതി നിരീക്ഷകന് എൻ. ഭാസ്കരന് എന്നിവരുടെ മേല്‍നോട്ടത്തിലാണ് നറുക്കെടുപ്പ് നടന്നത്.
കളീയ്ക്കൽ മഠം എൻ.പരമേശ്വരൻ നമ്പൂതിരി നിലവിൽ ഏവൂർ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ മേൽശാന്തിയാണ്. ഹരിപ്പാട്, ചെട്ടികുളങ്ങര, പമ്പ മഹാഗണപതി ക്ഷേത്രം എന്നിവിടങ്ങളിൽ മേൽശാന്തിയായിരുന്നിട്ടുണ്ട്. കണ്ടിയൂർ കളീയ്ക്കൽ മഠം (നീലമന ഇല്ലം) പരേതനായ നാരായണൻ നമ്പൂതിരിയുടെയും സുഭദ്ര അന്തർജനത്തിന്റെയും മകനാണ് എൻ. പരമേശ്വരൻ നമ്പൂതിരി.
ഭാര്യ : പൈവള്ളിക്കൽ ഇല്ലം ഉമാദേവി അന്തർജനം (അധ്യാപിക, മാവേലിക്കര ഇൻഫന്റ് ജീസസ് സ്കൂൾ) മക്കൾ : നാരായണൻ നമ്പൂതിരി (ഐഐടി വിദ്യാർഥി കർണാടക), വിഷ്ണു നമ്പൂതിരി ( ഡിഗ്രി വിദ്യാർഥി മാവേലിക്കര ബിഷപ് മൂർ). സഹോദരങ്ങൾ: ശങ്കരൻനമ്പൂതിരി, എൻ.ഗോവിന്ദൻനമ്പൂതിരി, നാരായണൻ നമ്പൂതിരി, വിഷ്ണു നമ്പൂതിരി, കൃഷ്ണൻ നമ്പൂതിരി, സുവർണനി അന്തർജനം, ഗീത അന്തർജനം.