08 June, 2016 02:39:35 PM


ചെങ്ങന്നൂരില്‍ കോളേജിനു മുകളില്‍ നിന്നു വിദ്യാര്‍ത്ഥിനി ചാടി മരിച്ചു



ചെങ്ങന്നൂര്‍: കോളേജിനു മുകളില്‍ നിന്നു ബിരുദ വിദ്യാര്‍ത്ഥിനി ചാടി മരിച്ചു. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജ് രണ്ടാം വര്‍ഷ ബോട്ടണി വിദ്യാര്‍ത്ഥിനി ആതിരാ കൃഷ്‌ണന്‍ (20) ആണ്‌ കോളജിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ജീവനൊടുക്കിയത്‌. ആലപ്പുഴ വെണ്മണി സ്വദേശിയാണ്‌ വിദ്യാര്‍ത്ഥിനി. പരീക്ഷയില്‍ തോറ്റതിന്റെ മനോവിഷമത്തില്‍  ഞരമ്പ് മുറിച്ച ശേഷം താഴേക്കു ചാടുകയായിരുന്നുവെന്നാണു റിപ്പോര്‍ട്ട്.


സെക്കന്റ്‌ലാഗ്വേജ്‌ ക്ലാസില്‍ ആതിര എത്താതിരുന്നതിനെ തുടര്‍ന്ന്‌ കൂട്ടുകാര്‍ നടത്തിയ അന്വേഷണത്തിലാണ്‌ മൂന്നാം നിലയില്‍ നിന്നും വിദ്യാര്‍ത്ഥിനിയുടെ ചെരുപ്പുകള്‍ കണ്ടെടുത്തത്‌. സ്‌ഥലത്തു നിന്നും രക്‌തത്തുള്ളികളും കണ്ടെത്തി.  ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം ആശുപത്രി മോര്‍ച്ചറിയിലേയ്‌ക്ക് മാറ്റി. ആത്മഹത്യാകുറിപ്പ്‌ കണ്ടെടുത്തതായും റിപ്പോര്‍ട്ടുണ്ട്‌. സംഭവത്തില്‍ ചെങ്ങന്നൂര്‍ പോലീസ്‌ അന്വേഷണം ആരംഭിച്ചു. അതേസമയം, സംഭവത്തെ കുറിച്ച്‌ പ്രതികരിക്കാന്‍ കോളജ്‌ അധികൃതര്‍ തയ്യാറായിട്ടില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.6K