10 July, 2021 07:08:16 PM


ശബരിമലയിൽ നിയന്ത്രണങ്ങളോടെ ഭക്തർക്ക് പ്രവേശനം; ജൂലൈ 16ന് നട തുറക്കും



പത്തനംതിട്ട: കർക്കിടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട ഈ മാസം 16 ന് തുറക്കും. ഇത്തവണ മാസപൂജയ്ക്ക് നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. കോവിഡ് രണ്ടാം തരംഗം രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ക്ഡൌണിന് ശേഷം ഭക്തർക്ക് പ്രവേശനം നൽകിയിരുന്നില്ല. ജൂലൈ 17 മുതൽ ഭക്തർക്ക് പ്രവേശനം അനുവദിക്കും. ഒരു ദിവസം 5000 ഭക്തർക്ക് ദർശന സൗകര്യം ഉണ്ടായിരിക്കും. ദർശനത്തിനായി വെർച്വൽ ക്യൂ ബുക്കിംഗ് സം വിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.


48 മണിക്കൂറിനള്ളിൽ എടുത്ത കോവിഡ്- 19 ആർ ടി പി സി ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും കൊവിഡ്- 19ന് എതിരായ രണ്ട് പ്രതിരോധ വാക്സിൻ എടുത്തവർക്കും ദർശനത്തിന് അനുമതി ലഭിക്കും.
കർക്കിടക മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട ഈ മാസം (ജൂലൈ )16 ന് വൈകുന്നേരം അഞ്ചു മണിക്കാണ് തുറക്കുന്നത്.17 മുതൽ മാത്രമെ ഭക്തർക്ക് പ്രവേശനം ഉണ്ടാവുകയുള്ളൂ. ഒരു ദിവസം 5000 ഭക്തർക്ക് വീതം ദർശനത്തിനായി അവസരം ലഭിക്കും.


വെർച്വൽ ക്യൂ ബുക്കിംഗ് സംവിധാനത്തിലുടെ മാത്രമെ ഭക്തർക്ക് ഇക്കുറി ശബരിമല അയ്യപ്പ ദർശനത്തിനായി എത്തിച്ചേരാൻ സാധിക്കൂ. വെർച്വൽ ക്യൂബുക്കിംഗിലൂടെ ശബരിമല കയറാൻ അനുമതി ലഭിക്കുന്നവർ 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ്- 19 ആർ ടി പി സി ആർ പരിശോധനാ നെഗറ്റീവ് സർട്ടിഫിക്കറ്റ് കൈയ്യിൽ കരുതണം. കൊവിഡ്- 19 ൻ്റെ രണ്ട് പ്രതിരോധ വാക്സിൻ എടുത്തവർക്കും ദർശനത്തിന് അനുമതി ലഭിക്കും. കർക്കിടക മാസ പൂജകൾ പൂർത്തിയാക്കി ജൂലൈ 21 ന് രാത്രിയാണ് നട അടയ്ക്കുക. വെർച്വൽ ക്യൂ സംവിധാനത്തിൽ ദർശനത്തിനായി ബുക്കിംഗ് ലഭിക്കാത്ത ആരെയും മലകയറാൻ അനുവദിക്കുകയില്ല.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K