06 June, 2021 05:45:15 PM
മകൾക്കുനേരെ ലൈംഗിക ചേഷ്ടകൾ; ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയിൽ
പത്തനംതിട്ട: മകൾക്കുനേരെ ലൈംഗിക ചേഷ്ടകൾ കാട്ടിയ സംഭവത്തിൽ ഒളിവിലായിരുന്ന പോക്സോ കേസ് പ്രതി പിടിയിലായി. തിരുവല്ല നിരണം അറുനൂറ്റിമംഗലം ക്ഷേത്രത്തിന് സമീപം താമസിച്ചുവന്ന ളാഹ സ്വദേശിയെയാണ് പുളിക്കീഴ് പൊലീസ് പിടികൂടിയത്. പ്രായർപൂർത്തിയാകാത്ത മകൾക്കു നേരെ ലൈംഗിക ചേഷ്ടകൾ കാണിച്ച സംഭവത്തിലാണ് 47കാരനായ ആൾക്കെതിരെ പൊലീസ് കേസെടുത്തത്.
ഏപ്രിൽ 23ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഇയാളുടെ മകളും ഭാര്യയും ചേർന്നാണ് പൊലീസിൽ പരാതി നൽകിയത്. പൊലീസ് കേസെടുത്തതോടെ ഒളിവിൽ പോയ ഇയാളെ സ്വദേശമായ ളാഹയിൽനിന്നാണ് പിടികൂടിയത്. പിന്നീട് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.