20 May, 2021 01:56:17 PM
കനറാ ബാങ്ക് തട്ടിപ്പ്; അന്വേഷണം ക്രൈംബ്രാഞ്ച് ഏറ്റെടുത്തു
പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് 8.13 കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. കൊട്ടാരക്കര സബ്ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി വിജീഷ് വർഗീസിനെ കസ്റ്റഡിയിൽ വിട്ടുകിട്ടാൻ ക്രൈംബ്രാഞ്ച് ഇന്ന് കോടതിയിൽ അപേക്ഷ നൽകും. തിരുവല്ല ക്രൈംബ്രാഞ്ച് സംഘമാണ് കേസ് അന്വേഷിക്കുക. മൂന്ന് മാസമായി ഒളിവിൽ കഴിഞ്ഞിരുന്ന വിജീഷിനെ മെയ് 16നാണ് ബംഗളൂരുവിൽ നിന്ന് കസ്റ്റഡിയിലെടുത്തത്.
ഇയാൾ തട്ടിയെടുത്ത എട്ടുകോടി രൂപ ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിജീഷിന്റെയും ബന്ധുക്കളുടെയും അക്കൗണ്ട് കാലിയാണെന്നും പണം മാറ്റിയിട്ടുണ്ടെന്നും പൊലീസ് കണ്ടെത്തിയിരുന്നു. പണം തട്ടിയ സംഭവത്തിൽ മാനേജരടക്കം അഞ്ചു ജീവനക്കാരെ സസ്പെൻഡ് ചെയ്തിരുന്നു. മാസങ്ങൾക്കു മുൻപു നടന്ന തട്ടിപ്പിന്റെ വിവരം ഓഡിറ്റ് റിപ്പോർട്ട് വന്നതോടെയാണ് പുറത്തറിഞ്ഞത്. 14മാസം കൊണ്ടാണ് വിജീഷ് തട്ടിപ്പ് നടത്തിയത്. 10 ലക്ഷം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയതോടെ മാനേജരുടെ പരാതിയിൽ അന്വേഷണം നടത്തുകയായിരുന്നു