15 May, 2021 01:19:24 PM
മണിമല, അച്ചൻകോവിലാർ നദികളിൽ ജലനിരപ്പ് ഉയരുന്നു; പ്രളയ സാധ്യത മുന്നറിയിപ്പ്
പത്തനംതിട്ട: കേരളത്തിലെ രണ്ട് നദികളായ മണിമല, അച്ചൻകോവിലാർ നദികളിൽ ദേശിയ ജല കമ്മീഷന്റെ പ്രളയ സാധ്യത മുന്നറിയിപ്പ്. ഇരു നദികളുടെയും കരകളിൽ താമസിക്കുന്നവർ അതീവ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര ജലകമ്മീഷൻ മുന്നറിയിപ്പ് നൽകി.
കേന്ദ്ര ജലകമ്മീഷന്റെ പത്തനംതിട്ട ജില്ലയിലെ കല്ലൂപ്പാറ സ്റ്റേഷനിൽ ജലനിരപ്പ് അപകടനിലയിലെത്തിയതിനാലാണ് മണിമലയാറിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്. കേന്ദ്ര ജലകമ്മീഷന്റെ തുമ്പമൺ സ്റ്റേഷനിൽ ജലനിരപ്പ് അപകട നിലയിലെത്തിയിരിക്കുന്നതിനാലാണ് അച്ചൻകോവിലാറിൽ പ്രളയ മുന്നറിയിപ്പ് പുറപ്പെടുവിച്ചത്.