08 May, 2021 06:00:43 PM
പത്തനംതിട്ടയില്‍ മെയ് ആദ്യ ആഴ്ചയില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 22.6%
പത്തനംതിട്ട: ജില്ലയിലെ മേയ് മാസത്തിലെ ആദ്യ ആഴ്ചയിലെ ടെസ്റ്റ് പോസിറ്റീവിറ്റി റേറ്റ് 22.6% . ജില്ലാ കളക്ടറുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജിലാണ് ഈ വിവരം വ്യക്തമാക്കിയിട്ടുള്ളത്. ജില്ലയിലെ ഓരോ പ്രദേശത്തെയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും ഒപ്പം ചേര്‍ത്തിട്ടുണ്ട്.
അതേസമയം ജില്ലയില്‍ ഇന്ന് 1180 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു. 1137 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധയുണ്ടായത്. 8 ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചു. ചികിത്സയിലായിരുന്നു 478 പേര്‍ രോഗമുക്തരായി.