25 April, 2021 10:50:41 PM
അടൂര്‍ സ്വദേശിനി നഴ്സ് സൗദിയില്‍ വാഹനാപകടത്തില്‍ മരിച്ചു
അടൂര്‍: സൗദിയില്‍ വാഹനം മറിഞ്ഞ് പത്തനംതിട്ട സ്വദേശിയായ നഴ്സ് മരിച്ചു. അടൂര്‍ സ്വദേശിനി ശില്‍പ്പ മേരി ഫിലിപ്പ് (28) ആണ് മരിച്ചത്. കഴിഞ്ഞ രണ്ടുവര്‍ഷമായി ബുറൈദക്കടുത്ത് അല്‍ ഖസീമില്‍ ബദായ ജനറല്‍ ആശുപത്രിയില്‍ ജോലിചെയ്യുന്ന ഇവര്‍ ദുബൈയിലുള്ള ഭര്‍ത്താവിനോടൊപ്പം അവധിക്കാലം ചെലവഴിക്കാന്‍ പുറപ്പെട്ടതായിരുന്നു.
റിയാദ് വിമാനത്താവളത്തിലേക്കുള്ള യാത്രാമധ്യേ അല്‍ ഖലീജിന് സമീപം ഇവര്‍ സഞ്ചരിച്ച വാഹനം കീഴ്മേല്‍ മറിയുകയായിരുന്നു. സാരമായി പരിക്കേറ്റ ഇവരെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. വാഹനമോടിച്ചിരുന്ന ഡ്രൈവര്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു.