25 April, 2021 12:52:57 PM


പത്തനംതിട്ടയിൽ മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞ: നിയന്ത്രണം ഏപ്രിൽ 30 വരെ


malappuram night curfew imposed


പത്തനംതിട്ട: പത്തനംതിട്ടയിൽ മൂന്ന് പഞ്ചായത്തുകളിൽ നിരോധനാജ്ഞ. കുന്നന്താനം, വെച്ചൂച്ചിറ, പള്ളിക്കല്‍ പഞ്ചായത്തുകളില്‍ ഇന്ന് അര്‍ധരാത്രി മുതല്‍ ഏപ്രില്‍ 30 വരെ നിയന്ത്രണമുണ്ടാകും. നിരോധനാജ്ഞ പ്രഖ്യാപിച്ച പ്രദേശങ്ങളിൽ അഞ്ചോ അതിലധികമോ ജനങ്ങള്‍ കൂട്ടം കൂടരുത്.


വിവാഹ, മരണ ചടങ്ങുകള്‍ക്കും മത സ്ഥാപനങ്ങളിലെ ചടങ്ങുകള്‍ക്കും പരമാവധി 20 പേർ മാത്രമേ പങ്കെടുക്കാൻ പാടുള്ളു. ഇന്നലെ മാത്രം പത്തനംതിട്ടയിൽ 933 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ 857 പേർക്കും സമ്പർക്കത്തിലൂടെയാണ് രോ​ഗബാധ സ്ഥിരീകരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K