17 April, 2021 05:37:15 PM


ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍



പത്തനംതിട്ട: ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച്‌ പീഡിപ്പിച്ചുവെന്നാണ് കേസ്. പത്തനംതിട്ട ഇലന്തൂര്‍ സ്വദേശി ഷിതിന്‍ ഷിജുവിനെയാണ് ഇലവുതിട്ട പൊലീസ് പിടികൂടിയത്. ഇയാള്‍ക്കെതിരെ പോക്സോ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തിട്ടുണ്ട്.


കുറച്ചുനാള്‍ മുമ്ബാണ് പെണ്‍കുട്ടിയുമായി ഇന്‍സ്റ്റാഗ്രാം വഴി യുവാവ് അടുപ്പത്തിലാകുന്നത്. തുടര്‍ന്ന് നേരില്‍ കാണാനായി പെണ്‍കുട്ടിയെ വിളിച്ചു വരുത്തി പ്രലോഭിപ്പിച്ച്‌ പീഡിപ്പിക്കുകയായിരുന്നു. വിവാഹ വാഗ്ദാനം നല്‍കിയാണ് ഷിതിന്‍ ഷിജു പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. എന്നാല്‍ ഇതിനു ശേഷം പെണ്‍കുട്ടിയുമായി ഇയാള്‍ സംസാരിക്കാതെയായി. ഇതോടെയാണ് പെണ്‍കുട്ടി സംഭവം വീട്ടില്‍ പറയുന്നത്. തുടര്‍ന്ന് വീട്ടുകാരുമൊത്ത് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.


കേസെടുത്ത് അന്വേഷണം ആരംഭിച്ചെങ്കിലും ഒളിവില്‍ പോയ പ്രതിയെ കണ്ടെത്താനായിരുന്നില്ല. അതിനിടെ കഴിഞ്ഞ ദിവസമാണ് പ്രതിയെ കുറിച്ചുള്ള വിവരം പൊലീസിന് ലഭിക്കുന്നത്. തുടര്‍ന്ന് ഇലവുംതിട്ട എസ്. എച്ച്‌. ഒ എം. രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം പത്തനംതിട്ടയിലെ ഒരു ഉത്സവ സ്ഥലത്ത് നിന്ന് ഷിതിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

-



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K