25 February, 2021 07:37:36 PM
പെരുനാട് ളാഹയില്‍ ഇരുപതോളം കുടുംബങ്ങള്‍ കോണ്‍ഗ്രസ് വിട്ട് സിപിഐയില്‍
റാന്നി: പെരുനാട് ളാഹയില്‍ നിരവധി വര്‍ഷങ്ങളായി കോണ്‍ഗ്രസിലും പോഷക സംഘടനകളിലും പ്രവര്‍ത്തിച്ചു വന്നിരുന്ന ഇരുപതോളം പേര്‍ കുടുംബ സമേതം സിപിഐയില്‍ ചേര്‍ന്നു. മണ്ഡലം സെക്രട്ടറിയേറ്റ് അംഗം എസ് എസ് സുരേഷ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. ടി സജി അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ശ്രീകല, പുഷ്‌കരന്‍, ടി ടി ജോയ്, കെ പ്രദീപ്, വി എസ് മോഹനന്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു