25 February, 2021 12:02:18 PM
തിരുവല്ലയിലെ പോക്സോ കേസ് കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായി
തിരുവല്ല: പോക്സോ കേസ് ഇരകളെ പാർപ്പിക്കുന്ന കേന്ദ്രത്തിൽനിന്ന് പെൺകുട്ടികളെ കാണാതായതായി പരാതി. തിരുവല്ലയിലാണ് സംഭവം. രണ്ടു പെൺകുട്ടികളെയാണ് പുലർച്ചെ മുതൽ കാണാതായത്. നാല് പെൺകുട്ടികളാണ് കേന്ദ്രത്തിലുണ്ടായിരുന്നത്. കാണാതായവർക്കായി പോലീസ് തെരച്ചിൽ തുടങ്ങി.