19 February, 2021 05:21:59 AM
കാനറ ബാങ്കിൽ ലക്ഷങ്ങളുടെ തട്ടിപ്പ്; ജീവനക്കാരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്
പത്തനംതിട്ട: കാനറ ബാങ്കിൽ തട്ടിപ്പ് നടത്തി ജീവനക്കാരൻ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. പത്തനാപുരം സ്വദേശി വിജീഷ് വർഗീസാണ് തട്ടിപ്പ് നടത്തിയത്. വിജീഷിനെതിരെ ബാങ്ക് പോലീസിൽ പരാതി നൽകി. ഇയാൾ ഒളിവിലാണ്.
തട്ടിപ്പ് കണ്ടെത്തിയത് മുതൽ വീജീഷ് കുടുബത്തോടൊപ്പം ഒളിവിലാണ്. ഒൻപത് ലക്ഷത്തി എഴുപത്തി അയ്യായിരം രൂപ തട്ടിപ്പ് നടന്നുവെന്നാണ് ബാങ്ക് നിലവിൽ നൽകിയിരിക്കുന്ന പരാതി. 2019 ലാണ് വിമുക്ത ഭടനായ വിജീഷ് ബാങ്കിൽ ജോലിക്ക് പ്രവേശിച്ചത്. ഒളിവിൽപ്പോയ വിജീഷിനായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കി.