15 February, 2021 08:59:55 AM
മാസ്ക് ധരിക്കാത്തത് ചോദ്യം ചെയ്തു; ബസിൽ യാത്രക്കാരന് കുത്തേറ്റു
അടൂര്‍: മാസ്ക് ധരിക്കാത്തതിനെ ചൊല്ലി ബസിലുണ്ടായുണ്ടായ വാക്ക് തര്‍ക്കം കത്തിക്കുത്തില്‍ അവസാനിച്ചു. മൂവാറ്റുപുഴയില്‍ നിന്നും തിരുവനന്തപുരത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം.
കൊല്ലം പകല്കുറി സ്വദേശി ജോസിനാണ് കുത്തേറ്റത്. സംഭവത്തില്‍ കന്യാകുമാരി സ്വദേശി റസല്‍ രാജു അറസ്റ്റിലായി. ബസ് അടൂര്‍ ജനറല്‍ ആശുപത്രി ജംഗ്ഷനില്‍ എത്തിയപ്പോഴാണ് സംഭവം നടന്നത്.
റസല്‍ രാജു മാസ്ക് ധരിക്കാത്തത് ജോസ് ചോദ്യം ചെയ്തു. തുടര്‍ന്ന് ജോസിന്റെ ബാഗിലുണ്ടായിരുന്ന ടാപ്പിംഗ് കത്തിയെടുത്ത് റസല്‍ രാജു ജോസിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ജോസിനെ അടൂര്‍ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.