12 July, 2020 01:47:40 PM
എംപിയും എംഎല്‍എയും ഉള്‍പ്പെടെ പത്തനംതിട്ടയില്‍ ജനപ്രതിനിധികളും ക്വാറന്‍റയിനില്‍
പത്തനംതിട്ട: രോഗ ബാധിതർ വർധിക്കുന്നതിനിടെ ജില്ലയിലെ ജനപ്രതിനിധികളും ക്വറന്‍റീനില്‍. പത്തനംതിട്ട ആർടി ഓഫീസിലെ പൊതുചങ്ങിൽ പങ്കെടുത്ത പത്തനംതിട്ട എംപി ആന്‍റോ ആന്‍റണിയും കോന്നി എംഎല്‍എ കെ.യു ജനീഷ് കുമാറുമാണ് ക്വറന്‍റീനില്‍ പ്രവേശിച്ചത്. കോവിഡ് സ്ഥിരീകരിച്ച ആര്‍ടിഓഫീസിലെ ജീവനക്കാരനൊപ്പം എംപിയും എംഎല്‍എയും പൊതുചടങ്ങില്‍ പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
കോവിഡ് രോഗബാധ ഉയുരന്ന പശ്ചാത്തലത്തില്‍ പത്തനംതിട്ടയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനം. സമ്പര്‍ക്ക രോഗികള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പരിശോധനകള്‍ കൂട്ടാനും തീരുമാനമായി. പത്തനംതിട്ടയില്‍ ഏറ്റവും അധികം ആളുകള്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ച കുലശേഖരപതിയില്‍ റാപ്പിഡ് ആന്‍റിജന്‍ പരിശോധന ഇന്നും തുടരും. ട്രിപ്പിള്‍ ലോക്ക് ഡൗണിലേക്ക് പോകാനും ആലോചനയുണ്ട്.