08 July, 2020 10:42:28 PM
കോവിഡ് വ്യാപനം: പത്തനംതിട്ട നഗരം അടച്ചുപൂട്ടി; പൊതു ഗതാഗതം ഉണ്ടാകില്ല
പത്തനംതിട്ട: പത്തനംതിട്ട നഗരസഭ കണ്ടെയ്ന്മെന്റ് സോണാക്കി. നഗരം പൂര്‍ണമായി അടച്ചു. ഒരാഴ്ചത്തേക്കാണ് നഗരസഭയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. പൊതു ഗതാഗതം ഉണ്ടാകില്ല. പത്തനംതിട്ട നഗരസഭയ്ക്ക് പുറമേ റാന്നി പഞ്ചായത്തിലെ 1, 2 വാര്‍ഡുകളും കണ്ടെയിന്മെന്റ് സോണാക്കി. ജില്ലയില്‍ ആകെ 181 പേര് രോഗികളായുള്ളത്. ഇതില്‍ 12 പേര് ജില്ലയ്ക്ക് പുറത്താണ് ചികിത്സയില്‍ കഴിയുന്നത്. മൂന്ന് പേര് ഇന്ന് രോഗ മുക്തരായി ആശുപത്രി വിട്ടു.
കുമ്പഴ മല്‍സ്യമാര്‍ക്കറ്റും അടച്ചു. നേരത്തെ, പത്തനംതിട്ട നഗരസഭാ പരിധിയില്‍ ട്രിപ്പിള്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന ആവശ്യവുമായി ജില്ലാ കളക്ടര്‍ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് കലക്ടര്‍ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിക്കു കത്തു നല്കി. ഉറവിടം അറിയാത്ത സമ്പര്‍ക്കരോഗികളുടെ എണ്ണം ജില്ലയില്‍ കൂടുന്ന സാഹചര്യത്തിലാണു കളക്ടറുടെ നടപടി.