06 July, 2020 06:49:58 PM


പത്തനംതിട്ടയിൽ ക്വറന്റീൻ ലംഘിച്ച് പുറത്തിറങ്ങിയ പ്രവാസിയെ ഓടിച്ചിട്ട് പിടികൂടി



പത്തനംതിട്ട: ഗൾഫിൽ നിന്നെത്തി ക്വറന്റീനിൽ കഴിയവെ പുറത്തിറങ്ങിയയാളെ പൊലീസും ആരോഗ്യപ്രവർത്തകരും ചേർന്ന് ഓടിച്ചിട്ടു പിടികൂടി. പത്തനംതിട്ട സെന്റ് പീറ്റേഴ്സ് ജംഗ്ഷനിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് സംഭവം. ഇയാൾ മൂന്നു ദിവസം മുൻപ് ദുബായിൽ നിന്നെത്തിയതാണ്. പട്രോളിങ്ങിനിടെയാണ് മാസ്ക് ശരിയായി ധരിക്കാതെ ഒരാൾ നടക്കുന്നത് പൊലീസിന്റെ  ശ്രദ്ധയിൽപെട്ടത്. തുടർന്ന് പൊലീസ് ഇയാളെ ചോദ്യം ചെയ്തു. 


ദുബായിൽ നിന്നെത്തിയതാണെന്നും വീട്ടിൽ നിരീക്ഷണത്തിലാണെന്നും അപ്പോഴാണ് ഇയാൾ പറയുന്നത്. ഇതോടെ പിപിഇ കിറ്റ് അണിഞ്ഞ് ആരോഗ്യപ്രവർത്തകരെത്തി ഇയാളെ പിടികൂടാൻ ശ്രമിച്ചു. പിടികൊടുക്കാതെ കുതറി ഓടാൻ ഇയാൾ ശ്രമിച്ചതോടെ കൂടുതൽ പൊലീസെത്തിയാണ് ഇയാളെ പിടിച്ചത്. പീന്നീട് ഇയാളെ കോഴഞ്ചേരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇയാളുടെ സഞ്ചാരപാത വ്യക്തമല്ല. വീട്ടിൽ നിന്നും വഴക്കിട്ട് ഇറങ്ങിയതാണെന്നാണ് വിവരം. പ്രദേശം അണുവിമുക്തമാക്കി.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K