31 December, 2015 12:48:07 PM
മാരകരോഗം ബാധിച്ച് ചികിത്സിക്കാന്‍ ബുദ്ധിമുട്ടുന്ന മൂന്നുപേര്‍ക്കായി ചേര്‍ത്തലക്കാര്‍ കൈകൊര്‍ക്കുന്നു
ചേര്‍ത്തല: മാരകരോഗം ബാധിച്ച് ചികിത്സിക്കാന്‍ ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സാധാരണ ജീവിതത്തിലേക്ക് തിരിച്ചത്തെിക്കാന്‍ ചേര്‍ത്തലക്കാര്‍ കൈകോര്‍ക്കുന്നു. നഗരസഭാ 17ാം വാര്‍ഡിലെ അന്നപ്പുരക്കല്‍ ബേബി (ദേവരാജ് -50), ഇല്ലിക്കല്‍വെളി രേണുക (48), സിന്ദൂരം വീട്ടില്‍ സിന്ധുകുമാര്‍ (48) എന്നിവരുടെ ചികിത്സക്കായാണ് സഹായധനം സമാഹരിക്കുന്നത്. ജനുവരി ഒമ്പതിനും 10നുമാണ് ധനസമാഹരണം നടത്തുന്നത്.
രേണുകയും സിന്ധുകുമാറും കാന്‍സര്‍ ബാധിതരാണ്. ബേബിക്ക് കരള്‍മാറ്റ ശസ്ത്രക്രിയ നടത്തേണ്ട ആളും.മൂന്നുപേരെയും ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ 50 ലക്ഷത്തോളം രൂപ വേണം. ചികിത്സ നടത്താന്‍ ഇനി ഈ കുടുംബങ്ങള്‍ക്ക് യാതൊരു മാര്‍ഗവുമില്ല. ഈ സാഹചര്യത്തിലാണ് പൊതുപ്രവര്‍ത്തകര്‍ ആലോചിച്ച് ജനകീയ കൂട്ടായ്മക്ക് വഴിയൊരുക്കിയത്.
രാഷ്ട്രീയകക്ഷി പ്രതിനിധികളും സാമൂഹിക സംഘടനകളും ജനപ്രതിനിധികളും ഉള്‍ക്കൊള്ളുന്ന സമിതി രൂപവത്കരിച്ചാണ് ജീവകാരുണ്യ പ്രവര്‍ത്തനത്തില്‍ ജനങ്ങളെ അണിനിരത്തുന്നത്. നഗരസഭയുടെ പങ്കാളിത്തത്തോടെയാണ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ എല്ലാ വാര്‍ഡുകളിലും ചികിത്സാസഹായനിധിയിലേക്ക് രണ്ടുനാള്‍ ധനസമാഹരണം നടത്തുകയെന്ന് സഹായസമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.