12 June, 2020 09:18:16 AM
'സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട'; കോവിഡ് ബാധിതനായി ബന്ധു മരിച്ചതിനെ പറ്റി രഞ്ജിത് ശങ്കർ
കൊച്ചി: കേരളത്തിന് പുറത്തുള്ള മലയാളികൾ കോവിഡ് പ്രതിസന്ധിയിൽ നേരിടുന്നത് കനത്ത വെല്ലുവിളി. രാജ്യത്തിനകത്ത് മറ്റു സംസ്ഥാനങ്ങളിലും, പുറത്ത് വിദേശ രാജ്യങ്ങളിലും കോവിഡ് ബാധയേൽക്കുന്നവരുടെ എണ്ണം ഗണ്യമായ തോതിൽ വർധിക്കുന്നു. തിരികെ എത്തുന്നവരിലും കോവിഡ് ബാധയുള്ളവര്‍ ഏറെ. ഉറവിടം കണ്ടെത്താൻ കഴിയാത്ത കോവിഡ് ബാധിതരുടെ എണ്ണം ഇതിൽ വലിയ ഒരു ഘടകമാണ്.
ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ അയവുവരുന്ന കാരണം ഒന്ന് കൊണ്ട് മാത്രം ഓരോ വ്യക്തിയും പുലർത്തേണ്ട ജാഗ്രതയുടെ അവശ്യകത ഏറെയാണ്. നമ്മൾ എത്രത്തോളം ജാഗരൂഗരാവേണ്ട ആവശ്യമുണ്ട് എന്ന് തനിക്ക് വ്യക്തിപരമായി സംഭവിച്ച കാര്യത്തിലൂടെ വ്യക്തമാക്കുകയാണ് പുണ്യാളൻ, പ്രേതം സിനിമകളുടെ സംവിധായകൻ രഞ്ജിത്ത് ശങ്കർ . കോവിഡ് ഏറ്റവും അധികം പടർന്നു പിടിക്കുന്ന മുംബൈയിലുള്ള ബന്ധു കോവിഡ് ബാധിതനായി മരിച്ച വിവരം പങ്കിടുന്നതോടൊപ്പം ഒരു മുന്നറിയിപ്പും നല്‍കുകയാണ് രഞ്ജിത്ത് ശങ്കർ തന്‍റെ ഫേസ്ബുക് കുറിപ്പിലൂടെ.
"നാല്പതു വയസു പ്രായമുള്ള, ആരോഗ്യവാനായ ഒരു ബന്ധു കോവിഡ് ബാധിതനായി മുബൈയിൽ മരണപ്പെട്ടു .സൂക്ഷിച്ചാൽ ദുഖിക്കേണ്ട." രഞ്ജിത്ത് ശങ്കർ കുറിക്കുന്നു.