08 June, 2020 11:06:52 PM
ഓവര്‍ടേക്ക് ചെയ്ത ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു
റാന്നി: ഓവര്‍ടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെ ടോറസ് ലോറി തട്ടി റോഡിലേക്ക് വീണ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു. കോഴഞ്ചേരി ഗ്രാമപഞ്ചായത്ത് ഓഫീസിലെ കുടുംബശ്രീ അക്കൗണ്ടന്റ് പൂഴിക്കുന്ന് കളീക്കല്‍ ജോയ്‌സ് മാത്യുവിന്റെ ഭാര്യ നിര്‍മല സക്കറിയ (37)യാണ് മരിച്ചത്. തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് പോലീസ് സ്‌റ്റേഷന് മുന്നിലായിരുന്നു അപകടം.
ഒരേ ദിശയില്‍ പോയ വാഹനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. സ്‌കൂട്ടര്‍ മറികടക്കാനുള്ള ശ്രമത്തിനിടെ ടോറസ് ലോറിയുടെ സൈഡ് തട്ടുകയായിരുന്നു. കോട്ടയം മെഡിക്കല്‍ കോളജാശുപത്രിയിലേക്കു കൊണ്ടു പോകും വഴിയാണ് മരിച്ചത്. പഞ്ചായത്തില്‍ നിന്ന് ജോലി കഴിഞ്ഞു മടങ്ങുകയായിരുന്നു നിര്‍മല. ഭര്‍ത്താവ് ജോയ്‌സ് പത്തനംതിട്ടയില്‍ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ്. കോഴഞ്ചേരി തെക്കേമല മാണുവള്ളിൽ കുടുംബാംഗമാണ് നിര്‍മല. മക്കള്‍: ജെബിന്‍, ജിസന്‍.