31 May, 2020 01:56:27 PM
റാന്നിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ആളുടെ വീടാക്രമിച്ചു: ഒരാൾ അറസ്റ്റിൽ
പത്തനംതിട്ട: റാന്നിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞ ആളുടെ വീടാക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. അങ്ങാടി സ്വദേശി ഫെബിനാണ് അറസ്റ്റിലായത്. കെ.എം ജോസഫ് എന്നയാളുടെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്. ശനിയാഴ്ച രാത്രി 11 ന് ആയിരുന്നു ആക്രമണം.
ഹൃദ്രോഗിയായ ജോസഫ് ഇൻഡോറിൽ ചികിത്സ കഴിഞ്ഞ് വീട്ടിൽ തിരിച്ചെത്തിയതായിരുന്നു. ശനിയാഴ്ച രാത്രി 10 ന് ആണ് ജോസഫ് വീട്ടിലെത്തിയത്. ആക്രമണത്തിൽ ജോസഫിന്റെ ഭാര്യയുടെ കാലിന് പരിക്കേറ്റു. വീടിന്റെ ജനൽചില്ലുകൾ തകർന്നു. നാട്ടുകാർ ഉണർന്ന് എത്തിയതോടെയാണ് അക്രമികൾ കടന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.