19 May, 2020 02:19:40 PM


മുഖ്യമന്ത്രിയുടെ ചിത്രം മോര്‍ഫ്‌ ചെയ്‌ത്‌ പ്രചരിപ്പിച്ചു; മലപ്പുറത്ത് മൂന്ന് പേർക്കെതിരെ കേസ്‌



മലപ്പുറം: മുഖ്യമന്ത്രി പിണറായി വിജയന്റെയും സിപിഎം നേതാക്കളുടെയും ചിത്രങ്ങള്‍ മോര്‍ഫ്‌ ചെയ്‌തു സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതിനു മൂന്ന് പേർക്കെതിരെ താനൂര്‍ പൊലീസ്‌ കേസെടുത്തു. രാഷ്‌ടീയ സ്‌പര്‍ധയുണ്ടാക്കുകയെന്ന ലക്ഷ്യത്തോടെ വ്യാജ പ്രചാരണം നടത്തിയതിന്‌ ഐ.പി.സി. 153, കെ.പി.ഒ. 120 എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കേസെടുത്തിരിക്കുന്നതെന്ന്‌ താനൂര്‍ പൊലീസ്‌ പറഞ്ഞു.
കരിങ്കപ്പാറ സ്വദേശിയും യൂത്ത്‌ ലീഗ്‌ ഒഴൂര്‍ പഞ്ചായത്ത്‌ പ്രസിഡന്റുമായ തൊട്ടിയില്‍ സെയ്‌തലവി, മണലിപ്പുഴ സ്വദേശി നാസര്‍ വടാട്ട്‌, കരിങ്കപ്പാറ സ്വദേശി റാസിം റഹ്‌മാന്‍ കോയ എന്നിവര്‍ക്ക് എതിരേയാണ്‌ കേസ്. സി.പി.എം. പ്രവര്‍ത്തകന്‍ കൊളക്കാട്ടില്‍ ശശി നല്‍കിയ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കേസെടുത്തത്‌.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K