11 May, 2020 10:38:35 PM
തെരുവുനായ കുറുകെ ചാടി: ബൈക്കില്‍ സഞ്ചരിച്ച കെഎസ്‌ഇബി സബ് എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം
അടൂര്‍: സഹോദരന്റെ ബൈക്കിന് പിന്നില്‍ ഇരുന്ന് സഞ്ചരിക്കവെ തെരുവുനായ കുറുകെ ചാടി വാഹനം നിയന്ത്രണം വിട്ടുണ്ടായ അപകടത്തില്‍ പത്തനംതിട്ട കെഎസ്‌ഇബി സെക്ഷനിലെ സബ് എഞ്ചിനീയര്‍ക്ക് ദാരുണാന്ത്യം. ചവറ സ്വദേശിനിയായ ശ്രീതു സുബാഷ് (32) ആണ് മരിച്ചത്. സഹോദരന് പരിക്കേറ്റു.
സഹോദരനൊപ്പം പത്തനംതിട്ടയിലെ ഓഫീസിലേക്ക് വരുന്ന വഴിയില്‍ കൈപ്പട്ടൂര്‍ അടൂര്‍ റോഡിലാണ് അപകടം നടന്നത്. പരിക്കേറ്റ ഇരുവരെയും അടൂര്‍ താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും ശ്രീതുവിനെ രക്ഷിക്കാനായില്ല. മകൾ തീർത്ഥ, മകൻ ശിവേദ് നാരായൺ.