01 May, 2020 09:03:44 PM


വ്യാജചാരായം വാറ്റ്: ഏനാത്ത്, കൊടുമണ്‍ എന്നിവിടങ്ങളില്‍ രണ്ട് പേര്‍ പിടിയില്‍



പത്തനംതിട്ട: വ്യാജചാരായ നിര്‍മാണത്തില്‍ ഏര്‍പ്പെട്ടതിന് ഏനാത്ത്, കൊടുമണ്‍ പോലീസ് സ്റ്റേഷനുകളില്‍ എടുത്ത കേസുകളില്‍ രണ്ടു പേര്‍ പിടിയിലായി. ഏനാത്ത് പുതുശേരി ഭാഗത്ത്‌നിന്നും വിഷ്ണുഭവനത്തില്‍ രവീന്ദ്രനെ (52) എസ്‌ഐ വിപിന്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തു. 45 ലിറ്റര്‍ കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു. വീട്ടിനുള്ളില്‍ വ്യാജചാരായം വാറ്റിയ ചിരണിക്കല്‍ കോളനിയില്‍ പുന്നപ്പറ ഭവനം വീട്ടില്‍ മുരളിയെ(50) കൊടുമണ്‍ പോലീസ് ഇന്‍സ്‌പെക്ടര്‍ ശ്രീകുമാര്‍ പിടികൂടി. കോടയും വാറ്റ് ഉപകരണങ്ങളും പിടിച്ചെടുത്തു.


 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K