29 April, 2020 05:49:17 PM


മാസ്‌കിന് അമിതവില: പന്തളത്തെ ആശുപത്രിയില്‍ നിന്നും 15000 രൂപ പിഴ ചുമത്തി



പത്തനംതിട്ട: മാസ്‌കുകള്‍ക്ക് അമിത വില ഈടാക്കിയ പന്തളം ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് ജില്ലാ കളക്ടര്‍ നിയോഗിച്ച സ്‌ക്വാഡ് 15000 രൂപ പിഴ ചുമത്തി. നിയമപ്രകാരം ത്രീ പ്ലൈ മാസ്‌ക്കുകള്‍ക്ക് ഈടാക്കാവുന്ന പരമാവധി വിലയായ 16 രൂപയ്ക്ക് പകരം 20 രൂപ ഈടാക്കിയതായി അന്വേഷണത്തില്‍ കണ്ടെത്തി. മാസ്‌ക്കുകള്‍ക്ക് അമിതവില ഈടാക്കുന്നതായി ജില്ലാ കളക്ടര്‍ക്ക് ലഭിച്ച പരാതിയെ തുടര്‍ന്ന്  സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് നടപടി.  


ക്രിസ്ത്യന്‍ മിഷന്‍ ഹോസ്പിറ്റലിന് പരമാവധി വില്‍പ്പന വിലയ്ക്ക് മുകളില്‍ മാസ്‌കുകള്‍ നല്‍കിയ പന്തളത്തുളള ശ്വാസ് ഇന്‍ഡ്യ എന്ന സ്ഥാപനത്തിന് 5000 രൂപയും പിഴ ചുമത്തി.  ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെ്ടകര്‍ ആര്‍.രാജീവ്, ജില്ലാ സപ്ലൈ ഓഫീസര്‍ ബീന, ലീഗല്‍ മെട്രോളജി അടൂര്‍ താലൂക്ക് ഇന്‍സ്‌പെക്ടര്‍ അതുല്‍ എന്നിവര്‍ ഉള്‍പ്പെട്ട സ്‌ക്വാഡാണ് പരിശോധന നടത്തിയത്.        



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.2K