28 April, 2020 10:40:43 AM
ജില്ലാ അതിർത്തികൾ അടയ്ക്കാന്‍ ഉത്തരവിട്ട് പത്തനംതിട്ട ജില്ലാ ഭരണകൂടം
പത്തനംതിട്ട: കോവിഡ് വ്യാപനത്തെ ചെറുക്കാൻ പത്തനംതിട്ട ജില്ലാ അതിർത്തികൾ അടയ്ക്കും. കോട്ടയം, കൊല്ലം ജില്ലാ അതിർത്തികൾ അടയ്ക്കാനാണ് ജില്ലാ ഭരണകൂടം ഉത്തരവിട്ടത്. അതിർത്തിയിലെ ഊടുവഴികളടക്കം അടയ്ക്കാനാണ് നിർദേശം. ജില്ല വിട്ടുള്ള യാത്ര അടിയന്തര ഘട്ടങ്ങളിൽ മാത്രമേ അനുവദിക്കുകയുള്ളുവെന്നും പത്തനംതിട്ട ജില്ലാ ഭരണകൂടം അറിയിച്ചു.