22 April, 2020 06:07:24 PM


പ്രായപൂർത്തിയാവാത്ത പ്രതികള്‍​ മൃതദേഹം പുറത്തെടുത്തു: പോലീസ് കുരുക്കില്‍



പത്തനംതിട്ട : പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ട്​ പൊലീസ്​ മൃതദേഹമെടുപ്പിച്ച സംഭവത്തിൽ ബാലാവകാശ കമീഷൻ സ്വമേധയാ കേസെടുത്തു. സംഭവത്തിൽ ജില്ല കലക്​ടറോടും ജില്ല പൊലീസ്​ മേധാവിയോടും രണ്ടാഴ്​ചക്കുള്ളിൽ വിശദീകരണം നൽകാനും ആവശ്യപ്പെട്ടു. ജുവനൈൽ ജസ്​റ്റിസ്​ ആക്​ട്​ അറിയാത്തവരാണോ പൊലീസുകാരെന്നും കമീഷൻ ചോദിച്ചു.


ക​ഴിഞ്ഞ ദിവസം പത്തനംതിട്ട കൊടുമണിലാണ്​ സംഭവം നടന്നത്​. അഖിൽ എന്ന 16 വയസുകാരനെ കൊന്നു കുഴിച്ചു മൂടുകയായിരുന്നു. മൃതദേഹം കുഴിച്ചു മൂടിയ പ്രായപൂർത്തിയാവാത്ത പ്രതികളെക്കൊണ്ടു തന്നെ പൊലീസ്​ മൃതദേഹം പുറത്തെടുപ്പിക്കുകയായിരുന്നു. ഇതി​​ന്‍റെ ദൃശ്യം സമൂഹമാധ്യമങ്ങൾ വഴി പുറത്തായിരുന്നു. ഈ ദൃശ്യങ്ങൾ ശ്രദ്ധയിൽപെട്ടതോടെയാണ്​ ബാലാവകാശ കമീഷൻ സംഭവത്തിൽ സ്വമേധയാ കേസെടു​ത്തത്​. ബാലാവകാശ നിയമങ്ങൾ പാലിക്കേണ്ടവരാണ്​ പൊലീസ്​ എന്ന്​ ഓർക്കണമെന്നും കമീഷൻ ഓർമിപ്പിച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K