19 April, 2020 08:48:50 PM
റേഷന്‍വിതരണം: ഏപ്രില്‍ 20 മുതല്‍ ഒ ടി പി സമ്പ്രദായം മുഖേന
പത്തനംതിട്ട: റേഷന്‍വിതരണം ഏപ്രില്‍ 20 മുതല്‍ ഒ ടി പി സമ്പ്രദായം മുഖേനയായിരിക്കും. ലോക്ഡൗണിനുമുമ്പ് ചെയ്തിരുന്നതുപോലെ, റേഷന്‍കാര്‍ഡുമായി ബന്ധിപ്പിച്ചിട്ടുള്ള മൊബൈല്‍ ഫോണ്‍ സഹിതം റേഷന്‍കടയിലെത്തി റേഷന്‍സാധനങ്ങള്‍ കൈപ്പറ്റണമെന്ന് ജില്ലാ സപ്ലൈ ഓഫീസര്‍ എം.എസ്.ബീന അറിയിച്ചു. കേന്ദ്ര നിര്‍ദേശ പ്രകാരമാണ് സംസ്ഥാനം ഒ ടി പി പുന:സ്ഥാപിച്ചത്. റേഷന്‍ പോര്‍ട്ടബലിറ്റി സംവിധാനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയതിന്‍റെ പശ്ചാത്തലത്തിലാണ് നടപടി. സാങ്കേതിക കാരണങ്ങളാല്‍ ഒ ടി പി നടക്കാതെ വന്നാല്‍ മാത്രമേ മാനുവല്‍ ആയി വിതരണം നടത്തുകയുള്ളൂ.