10 April, 2020 08:24:17 AM
'പോയതൊക്കെ നമ്മൾ വീണ്ടെടുക്കും'; പ്രവാസികൾക്ക് ആശ്വാസ സന്ദേശവുമായി മോഹൻലാൽ
തിരുവനന്തപുരം: കൊറോണ കാലത്ത് ഉള്ളുവിറച്ച് പരദേശത്ത് കഴിയുന്ന പ്രവാസികൾക്ക് ആശ്വാസ സന്ദേശവുമായി നടൻ മോഹൻലാൽ. ഈ സങ്കടകാലും കടന്നുപോകും നമ്മൾ ഒന്നിച്ച് കൊകോർത്ത് വിജയ ഗീതം പാടുമെന്ന് മോഹൻലാൽ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
ശരീരംകൊണ്ട് അകലങ്ങളിലാണെങ്കിലും മനസുകൊണ്ട് നമ്മൾ എത്രയോ അടുത്താണ്. ഇക്കാലവും കടന്നുപോകും, പോയതൊക്കെ നമ്മൾ വീണ്ടെടടുക്കും. നാട്ടിലുള്ളവരെ ഓർത്ത്, ജോലിയിലുണ്ടാകാൻ പോകുന്ന പ്രശ്നങ്ങളെ ഓർത്ത്, സ്വന്തം സുരക്ഷ ഓർത്ത് വല്ലാതെ വീർപ്പുമുട്ടുന്നുണ്ടാവും. പക്ഷെ ഈ സമയത്ത് അങ്ങനെ ഒരു ഉത്കണ്ഠ നമ്മളെ കൂടുതൽ പ്രശ്നങ്ങളിലേക്ക് കൊണ്ടുപോകുകയേയുള്ളു. കൂടെ ആരുമില്ലെന്ന തോന്നൽ മനസിൽനിന്ന് ആദ്യം എടുത്തുമാറ്റു. നമ്മളെല്ലാവരും അടുത്തുണ്ട്- മോഹൻലാൽ പറഞ്ഞു.
ഈ ലോകത്ത് ഒന്നും സ്ഥായിയായില്ലല്ലോ, എല്ലാം മാറുയേ മതിയാവൂ, സന്തോഷമായാലും സങ്കടമായാലും. അതുകൊണ്ട് നമ്മൾ ഒരുമിച്ച് ആഹ്ലാദങ്ങൾ പങ്കുവച്ച കാലം കടന്നുപോയതുപോലെ നമ്മൾ ഒരുമിച്ച് പങ്കുവയ്ക്കുന്ന ഈ സങ്കടകാലവും കടന്നുപോകും. നമ്മൾ ഇതിനെയൊക്കെ അതിജീവിച്ച് വിജയം കൈവരിക്കും. നമ്മൾ ഒരുമിച്ച് കൈകൾ കോർത്ത് വിജയഗീതം പാടും- ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത വീഡിയോ സന്ദേശത്തിൽ മോഹൻലാൽ പ്രത്യാശ പങ്കുവച്ചു.