07 April, 2020 03:16:13 PM


വാട്സാപ്പിലും നിയന്ത്രണം വരുന്നു: സന്ദേശങ്ങള്‍ ഫോർവേഡ് ചെയ്യാനാവുക ഒരാള്‍ക്ക് മാത്രം



ദില്ലി: കൊറോണ വൈറസ് സംബന്ധിച്ച് വ്യാജവിവരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തിൽ വാട്സാപ്പ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായി റിപ്പോര്‍ട്ട്. മെസേജുകൾ ഒരു സമയം ഒരൊറ്റ ചാറ്റിലേക്ക് മാത്രമെ ഫോർവേഡ് ചെയ്യാനാകുവത്രേ. റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ടെങ്കിലും ഇതുവരെ നിയന്ത്രണം നടപ്പിലായിട്ടില്ല. നിലവിൽ ഒരു സന്ദേശം അഞ്ച് പേര്‍ക്ക് വരെ അയയ്ക്കാൻ സാധിക്കുന്നുണ്ട്. 


വ്യാജവിവരങ്ങൾ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യം ഉന്നയിച്ച് മാധ്യമങ്ങളെയും സമൂഹമാധ്യമങ്ങളെയും നിയന്ത്രിക്കണമെന്ന് കേന്ദ്രസർക്കാർ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കൊറോണ വൈറസ് സംബന്ധിച്ച വാർത്തകൾ നൽകുമ്പോൾ മാധ്യമങ്ങൾ ജാഗ്രത പാലിക്കണമെന്നായിരുന്നു സുപ്രീം കോടതിയുടെ നിർദേശം.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K