04 April, 2020 11:58:35 PM


ബിവറേജസ് അടയ്ക്കാൻ ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് വിദേശ മദ്യവുമായി പിടിയിൽ



തിരുവല്ല: നാലു ലിറ്റർ വിദേശ മദ്യം കൈയ്യിൽ സൂക്ഷിച്ചതിന് ബിജെപി പ്രാദേശികനേതാവടക്കം രണ്ടു പേർ അറസ്റ്റിൽ. കിഴക്കനോതറ വേട്ടക്കുന്നേൽ വീട്ടിൽ സുനിൽ (37), ചെങ്ങന്നൂർ പുത്തൻകാവ് കൊച്ചുപ്ലാമോടിയിൽ ഗോപു (21) എന്നിവരാണ് ഓതറ വാടിക്കുളത്തു നിന്ന് തിരുവല്ല പോലീസിന്‍റെ പിടിയിലായത്. സുനിൽ ബിജെപി ഇരവിപേരൂർ പഞ്ചായത്ത് സെക്രട്ടറിയാണ്.


ഇന്നലെ രാത്രി ഒമ്പതരയോടെയാണ് ഓതറ വാടിക്കുളത്തുനിന്ന് ഒരു കാറും ബൈക്കും ഉൾപ്പടെ പ്രതികളെ അറസ്റ്റ് ചെയ്തത്. തിരുവല്ല സി.ഐ വിനോദിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇരുവരെയും റിമാൻഡ് ചെയ്തു. ബിവറേജസ് ഷോപ്പുകൾ അടയ്ക്കാത്ത സർക്കാർ നിലപാടിനെതിരേ സുനിൽ മാർച്ച് 23ന് ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു. ഒരു ബാറിൽ നിന്നുമാണ് ഇവർ മദ്യം വാങ്ങിയതെന്നാണ് സൂചന.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6K