29 March, 2020 11:12:22 AM


'സർക്കാർ ജീവനക്കാർക്ക് ഇനി ശമ്പളം വേണ്ട'; ഞെട്ടിക്കുന്ന കുറിപ്പുമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍



പാലക്കാട്: 'സർക്കാർ ജീവനക്കാർക്ക് ഇനി ശമ്പളം വേണ്ട... ഉപജീവനാംശം മതി...'. കുതിക്കുന്ന സര്‍ക്കാര്‍ കിതക്കാതിരിക്കണമെങ്കില്‍ ഈ നിലപാട് സ്വീകരിക്കണമെന്ന ഞെട്ടിക്കുന്ന നിര്‍ദ്ദേശവുമായി രംഗത്തെത്തിയത് മറ്റാരുമല്ല.  ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ തന്നെ. തദ്ദേശ ഭരണ വകുപ്പിൽ പാലക്കാട്ട് അസി.എക്സിക്യൂട്ടിവ് എൻജിനീയറായ ഗോപകുമാറിന്‍റേതാണ് ഈ നിര്‍ദ്ദേശം.


ലോക്ക് ഡൌൺ അനിശ്ചിത കാലത്തേക്ക് തുടരേണ്ടി വരുന്ന ഒരു അവസ്ഥ വരുകയാണെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകരാതെ പിടിച്ചു നിർത്തുകയും അസംഘടിത/ താൽക്കാലിക/ നിർധനരായവർക്കു തുടർന്നും സഹായം ചെയ്യുവാൻ സർക്കാരിന് കഴിയുകയും ചെയ്യണമെങ്കിൽ ശമ്പള ചെലവ് വെട്ടി കുറയ്ക്കണമെന്ന് ഗോപകുമാര്‍ നിര്‍ദ്ദേശിക്കുന്നു. ലോക് ഡൗണ്‍ കാലത്ത് വെറുതെ വീട്ടിലിരിക്കുന്നവര്‍ക്ക് ഉപജീവനാംശം നല്‍കുകയും അതേസമയം യാതൊരു വിധ നിർബന്ധിത റിക്കവറികളും പാടില്ലെന്നും ഇദ്ദേഹം പറയുന്നു.


ഇദ്ദേഹത്തിന്‍റെ ഈ നിര്‍ദ്ദേശത്തോട് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ ചിലർ അനുകൂലിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേര്‍ക്കും എതിരഭിപ്രായമാണുള്ളത്. ഏതാനും ചില വകുപ്പുകളിലെ ചുരുക്കം ജീവനക്കാർ മാത്രമാണ് ഇപ്പോൾ വീട്ടിലിരിക്കുന്നത്. സർക്കാർ അവശ്യ സർവ്വീസായി പ്രഖ്യാപിച്ചിരിക്കുന്ന വകുപ്പുകളിലെ ജീവനക്കാരെല്ലാം തങ്ങളുടെ ആരോഗ്യം മറന്ന് ഏത് സമയത്തും പിടിപെടാവുന്ന മഹാമാരിക്ക് മുന്നിൽ പ്രതിരോധം തീർക്കുകയാണ്. അത് മറന്നു കൊണ്ടുള്ള ഗോപകുമാറിന്റെ അഭിപ്രായത്തോട് യോജിക്കാനാവില്ലെന്നാണ് ഏറെ പേരും ചൂണ്ടികാട്ടുന്നത്.

 

ഗോപൻ്റെ പോസ്റ്റിന്റെ പൂർണ്ണരൂപം.


"സർക്കാർ ജീവനക്കാർക്ക് ഇനി ശമ്പളം വേണ്ട....

ഒന്ന് ഞെട്ടി അല്ലെ....
എന്റെ സൗഹൃദവലയത്തിലെ സർക്കാർ ജീവനക്കാർ ദയവു ചെയ്തു എന്നോട് പരിഭവിക്കരുത്.... വെറുതെ നേരമ്പോക്കിന് പറഞ്ഞതല്ല... കാര്യമായിട്ട് തന്നെ പറഞ്ഞതാണ്...
ദിവസ വേതനത്തിന്‌ നിയമിച്ച താൽക്കാലിക ജീവനക്കാർക്കും ഏപ്രിൽ 30 വരെ അവർ ജോലിയിൽ തുടർന്നിരുന്നു എന്നത് പോലെ കണക്കാക്കി വേതനം നൽകുന്നതിന് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവായിരുന്നു അത്....
സന്തോഷം തോന്നി...
കാരണം ലോക്ക് ഡൌൺ പ്രഖ്യാപിച്ചപ്പോൾ ഇല്ലാതായത് അവരുടെ വരുമാനം കൂടി ആണല്ലോ... അവരുടെ നിസ്സഹായതയിലും ചേർത്ത് നിർത്തി കരുതലേകുന്ന സർക്കാരിന്റെ നിലപാടിൽ അഭിമാനം തോന്നി....
ഏപ്രിൽ 14 ന് സ്വാതന്ത്രരാകാമെന്ന മോഹം....
ഇന്ന് മാത്രം കേരളത്തിൽ 39 പുതിയ കൊറോണ ബാധിതർ.... ആകെ എണ്ണം കേരളത്തിൽ മാത്രം 127 ലേക്ക്....
കാസര്കോട്ടുകാരന് പിന്നാലെ പാലക്കാട്ടുകാരനും ഇടുക്കി സ്വദേശിയും ഒക്കെ വെല്ലു വിളിയാകുന്നു.... ഇനിയുള്ള 18 ദിവസം കൊണ്ട് ഈ മഹാമാരി നിയന്ത്രണ വിധേയം ആകുമെന്ന് കരുതുക വയ്യ.... എന്റെ നിഗമനം ശരിയെങ്കിൽ ലോക്ക് ഡൌൺ 90 ദിവസം മുതൽ 180 ദിവസം വരെ ഘട്ടം ഘട്ടമായി ദീർഖിപ്പിച്ചേക്കാം....
കഴിഞ്ഞാൽ തന്നെ അങ്ങനെ വാങ്ങുന്നത് ന്യായമോ....?
അതുണ്ടാവാതെ ഇരിക്കണമെങ്കിൽ ഇപ്പോഴേ ഒരു കരുതൽ വേണം...
നമുക്കറിയാം.... സംസ്ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ ഏകദേശം 70 % ത്തോളം ശമ്പളത്തിനും പെൻഷനുമായാണ് ചിലവഴിക്കപ്പെടുന്നത്... അപ്പോൾ വരുമാനം ഇല്ലാത്ത അവസ്ഥയിൽ അത് എത്ര ഭീകരമായിരിക്കും....!!!
ലോക്ക് ഡൌൺ അനിശ്ചിത കാലത്തേക്ക് തുടരേണ്ടി വരുന്ന ഒരു അവസ്ഥ വരുകയാണെങ്കിൽ സംസ്ഥാനത്തിന്റെ സാമ്പത്തിക അടിത്തറ തകരാതെ പിടിച്ചു നിർത്തുകയും അസംഘടിത/ താൽക്കാലിക/ നിർധനരായവർക്കു തുടർന്നും സഹായം ചെയ്യുവാൻ സർക്കാരിന് കഴിയുകയും ചെയ്യണമെങ്കിൽ ശമ്പള ചെലവ് വെട്ടി കുറയ്ക്കണം....
എല്ലാ ജീവനക്കാർക്കും അവരുടെ ആകെ ശമ്പളത്തിന്റെ 33% ( മൂന്നിലൊന്ന് ) ഉപജീവനാംശമായി നൽകിയാൽ മതിയാകും.... പക്ഷെ ലോക്ക് ഡൌൺ കാലയളവിൽ PF, SLI, IT, GIS, LIC, PF Adv, NPS തുടങ്ങി യാതൊരു വിധ നിർബന്ധിത റിക്കവറികളും പാടില്ല...
ബാങ്ക് ലോൺ, സ്വർണ്ണ പണയം തുടങ്ങിയവയ്ക്ക് ഇപ്പോൾ തന്നെ RBI മൂന്നു മാസം മൊറോട്ടോറിയാം പ്രഖ്യാപിച്ചിട്ടുണ്ട്... അതിനാൽ പ്രതിസന്ധി ഘട്ടത്തിൽ ജീവിച്ചു പോകുവാൻ ഈ തുക മതിയാകും....
സർവീസ് സംഘടനകൾ ഈ വഴിക്ക് ചിന്തിച്ചു തീരുമാനിച്ചാൽ വലിയൊരു ആശ്വാസമാകും... സർക്കാരിനും ജനങ്ങൾക്കും....
കാരണം സംഘടനകൾ ജീവനക്കാരുടെ അവകാശങ്ങളെ കുറിച്ച് മാത്രമല്ല ഉത്തരവാദിത്വങ്ങളെ കുറിച്ച് കൂടി ചിന്തിക്കുന്നതാകണം.....
ഈ പ്രതിസന്ധി ഒറ്റക്കെട്ടായി തരണം ചെയ്യുവാൻ സർക്കാരിനും സഹജീവികൾക്കുമൊപ്പം.....
അതിജീവിക്കും നമ്മൾ ഈ വിപത്തിനെയും....
സർക്കാരിനൊപ്പം...."

ഇന്നൊരു ഉത്തരവ് കണ്ടു...

മറ്റൊന്ന് സർക്കാർ ജീവനക്കാർക്ക് ഈ മാസത്തെ ശമ്പളം ലഭിക്കാൻ ശമ്പള ബിൽ ഓൺലൈൻ ആയി സമർപ്പിച്ചാൽ മതിയാകും എന്ന ഉത്തരവ്.... അതിലും ലോക്ക് ഡൌൺ പ്രഖ്യാപിച്ച 25 ആം തീയതി മുതൽ വീട്ടിൽ വെറുതെ ഇരിക്കുന്ന സർക്കാർ ജീവനക്കാർക്കുൾപ്പെടെ എല്ലാവർക്കും മുഴുവൻ ശമ്പളം.... ഹാ...ഹാ... ആനന്ദലബ്ദിക്കിനിയെന്തു വേണം....!!! അന്യായമായി തോന്നി....

ഉത്തരവിന്റെ സ്വഭാവം നോക്കിയാൽ രണ്ട് ഉത്തരവിലും പണിയെടുക്കാത്ത തൊഴിൽ ദിനങ്ങളിൽ ജീവനക്കാരന് പൂർണ്ണ ശമ്പളം അനുവദിക്കുന്നതിനാണ് ഉത്തരവ്.... പക്ഷെ ആദ്യ ഉത്തരവ് ന്യായമായി തോന്നിയപ്പോൾ രണ്ടാമത്തെ ഉത്തരവിന്റെ ഗുണഭോക്താവായിട്ടു കൂടി ഇത്രയ്‌ക്കൊക്കെ വേണോ എന്ന ചിന്ത മനസ്സിൽ മുള പൊട്ടി...

മാർച്ച് 24 ന് കേന്ദ്ര സർക്കാർ 21 ദിവസത്തെ ലോക്ക് ഡൌൺ പ്രഖ്യാപിച്ചു... ഏപ്രിൽ 14 ന്റെ വിഷു പുലരിയിൽ സ്വാതന്ത്ര്യത്തിന്റെ പ്രഭാതം കാണാം എന്ന പ്രതീക്ഷയോടെ നമ്മൾ മലയാളികളും മറ്റു ഭാരതീയരും കാത്തിരിക്കുന്നു....

യാഥാർഥ്യ ബോധത്തോടെ പറയട്ടെ ....

അതി മോഹമാണ്.... അതി മോഹം....

വസ്തുതകൾ വിലയിരുത്തിയാൽ

അങ്ങനെ വരുമ്പോൾ നമ്മൾ ചിന്തിക്കേണ്ട ഒരു വസ്തുത ഉണ്ട്.... സർക്കാരിന്റെ വരുമാന മർഗ്ഗമെല്ലാം നിലച്ച ഈ ഘട്ടത്തിൽ ജോലിയൊന്നും ചെയ്യാതെ വെറുതെ വീട്ടിലിരിക്കുന്ന ഉദ്യോഗസ്ഥർക്ക് 3 മാസത്തോളം (ഒരു പക്ഷെ അതിലധികം ) ശമ്പളം കൊടുക്കുവാൻ സർക്കാരിന് കഴിയുമോ....?

ആനുകൂല്യങ്ങൾ വാരിക്കോരി കൊടുക്കുന്ന ആദ്യത്തെ ഈ ആവേശം തുടർന്ന് സർക്കാരിന് ഉണ്ടാകില്ല... ആദ്യം കുതിക്കുന്ന സർക്കാർ പിന്നീട് വരുമാനമില്ലാതെ കിതയ്ക്കും.... അതിനാണ് സാധ്യത....

ഇക്കാര്യത്തിൽ എന്റെ നിലപാട് ഇതാണ്....

എന്റെ നിർദേശം ഇതാണ്....

കുറച്ചു പേർക്കെങ്കിലും അപ്രിയം തോന്നുന്ന ആശയമാണിത്.... പക്ഷെ സർക്കാർ ജീവനക്കാർ എന്ന നിലയിൽ നമുക്ക് സാമൂഹത്തിനോട് ഒരു ഉത്തരവാദിത്വമുണ്ട്... പ്രളയത്തിൽ കൂടെ നിന്ന നാം ഈ ദുരിത ഘട്ടത്തിലും സർക്കാരിനൊപ്പം ഉണ്ടാകണം....

അതിനാൽ ശമ്പളം ഉപേക്ഷിക്കുക... ഉപജീവനാംശം മാത്രം സ്വീകരിക്കുക...."



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 9K