27 March, 2020 08:44:38 PM
'ബ്രാ'യിലുള്ള ചിത്രം അയച്ച് തരുമോ? ചാറ്റിൽ വന്നയാൾക്ക് 'ചോദിച്ചത്' നൽകി യുവതി
മുംബൈ: ബ്രായിൽ ഉള്ള ചിത്രം അയച്ച് തരുമോ എന്ന് ചാറ്റ് മെസ്സേജിൽ ചോദിച്ച ആളെ ഒട്ടു നിരാശപ്പെടുത്താതെ ചിത്രം അയച്ച് നൽകി യുവതി. ആരാധകരെ നിരാശരാക്കരുത് എന്ന പ്രത്യേകം കുറിപ്പോടുകൂടിയാണ് അവർ അത് ചെയ്തത്. "Send me your pic in bra... Plz..." ഇതാണ് യുവതിക്ക് ഇംഗ്ളീഷിൽ വന്ന സന്ദേശം. മുംബൈ സ്വദേശിനിയായ യുവതി പിന്നെ ഒട്ടും അമാന്തിക്കാതെ തന്നെ ചിത്രമെടുത്ത് അയച്ച് കൊടുക്കുകയായിരുന്നു. ബ്രായുടെ കപ്പിനുള്ളില്‍ തന്‍റെ ഒരു പാസ്പോർട്ട് സൈസ് ചിത്രം വച്ചാണ് ആഞ്ചൽ എന്ന മുംബൈ സ്വദേശിനി ചാറ്റ് ചെയ്തയാള്‍ക്ക് ചുട്ട മറുപടി കൊടുത്തത്.
പക്ഷെ അതിനു ശേഷവും പലരും അന്വേഷിക്കാൻ ഇടയുള്ള ഒരു കാര്യത്തിനും കൂടി യുവതി ചിത്രം സഹിതം മുന്‍കൂറായി കുറിപ്പെഴുതി. 'ഇനി മാറിടത്തിലേക്കുള്ള നോട്ടങ്ങൾ അവസാനിപ്പിക്കാൻ താൻ ഇങ്ങനെ ചെയ്യുന്നു' എന്ന കുറിപ്പോടെ വെള്ളം നിറച്ച കവറുകൾ കൊണ്ട് മാലയുണ്ടാക്കി ശരീരത്ത് ചുറ്റിയെടുത്ത മറ്റൊരു ഫോട്ടോയും കൂടി ഇവർ ട്വീറ്റ് ചെയ്തു. 1.2K റിപ്ലൈകളും 30.2K റീട്വീറ്റുകളും 75.4K ലൈക്കുകളുമാണ് ഈ ട്വീറ്റിന് മാത്രം ലഭിച്ചത്. 21.K ഫോളോവർമാരുള്ള തന്‍റെ ട്വിറ്റർ പ്രൊഫൈലിലാണ് യുവതി ഈ പോസ്റ്റുകൾ ഇട്ടത്.