23 March, 2020 12:13:48 AM
പത്തനംതിട്ടയില്‍ കോവിഡ് നിരീക്ഷണത്തിലായിരുന്നവര്‍ വീടുപൂട്ടി മുങ്ങി
പത്തനംതിട്ട: കോവിഡ് നിരീക്ഷണത്തിലായിരുന്നവര്‍ വീടുപൂട്ടിപ്പോയി. അമേരിക്കയില്‍ നിന്നെത്തിയ കുടുംബമാണ് അധികൃതരെ അറിയിക്കാതെ സ്ഥലംവിട്ടത്. മെഴുവേലിയില്‍ നിന്നുള്ള രണ്ടുപേരെയും കണ്ടെത്താന്‍ തീവ്രശ്രമം തുടരുകയാണ്. കൂടുതല്‍ പേരിലേക്ക് രോഗം പകരാതിരിക്കാന്‍ സംസ്ഥാനം അതീവജാഗ്രത പുലർത്തുമ്പോളാണ് അധികൃതരുടെ കണ്ണുവെട്ടിച്ച് ഇവര്‍ മുങ്ങിയത്.
നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായത്തോടെ ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്. അതേസമയം, സര്‍ക്കാരിന്റെ ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച പല സ്ഥലങ്ങളിലായുള്ള പതിനഞ്ചുപേര്‍ക്ക് എതിരെ കേസെടുത്തു. ക്വാറന്റൈന്‍ വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരേ 2009 ലെ കേരളാ പൊതുജനാരോഗ്യ നിയമപ്രകാരവും 2011 ലെ കേരളാ പൊലീസ് ആക്‌ട് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.