13 March, 2020 01:27:32 PM


കൊറോണ രോഗിയുടെ ബന്ധു മരിച്ചു; സെപ്റ്റിസീമിയയാണെന്ന് നിഗമനം

പത്തനംതിട്ട: പത്തനംതിട്ടയില്‍ കൊറോണ ബാധിച്ചയാളുടെ ബന്ധു മരിച്ചു. മരണ കാരണം സെപ്റ്റിസീമിയയാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം, പത്തനംതിട്ടയില്‍ രണ്ടുവയസുള്ള കുട്ടിയുടേതടക്കം കൂടുതല്‍ പേരുടെ പരിശോധനാ ഫലം പുറത്തുവന്നു. ഇവര്‍ക്കാര്‍ക്കും കൊറോണയില്ലെന്ന് സ്ഥിരീകരിച്ചു. രണ്ടു പേരുടെ ഫലം കൂടി ഇനി വരാനുണ്ട്.


നിലവില്‍ കേരളത്തില്‍ തൃശ്ശൂരിലും കണ്ണൂരിലും ഓരോ കേസുകള്‍ കൂടി പുതിയതായി റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ കടുത്ത ജാഗ്രതയിലാണ് സംസ്ഥാനം. തൃശ്ശൂരില്‍ കൊറോണ സ്ഥിരീകരിച്ചയാള്‍ ആയിരത്തിലധികം ആളുകളുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി റിപ്പോര്‍ട്ട്. ഇയാള്‍ ഷോപ്പിങ് മാളും സിനിമാ തിയറ്ററുകളും സന്ദര്‍ശിച്ചതായും സ്ഥീരികരിച്ചു. രണ്ട് പഞ്ചായത്ത് അംഗങ്ങള്‍ ഉള്‍പ്പെടെ നൂറിലധികം ആളുകള്‍ നിലവില്‍ നിരീക്ഷണത്തിലാണ്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K