08 March, 2020 10:26:43 PM


കൊറോണ: ആരോഗ്യപ്രശ്നമുള്ളവര്‍ ശബരിമല യാത്ര ഒഴിവാക്കണം - ദേവസ്വം ബോര്‍ഡ്



പത്തനംതിട്ട: സംസ്ഥാനത്ത് കൊറോണ രോഗ ഭീഷണിയുടെ പശ്ചാത്തലം കണക്കിലെടുത്ത് ആരോഗ്യ വകുപ്പ് ജാഗ്രത നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നതിനാല്‍ രോഗബാധ ഉള്ളവരും ഗുരുതരമായ ആരോഗ്യ പ്രശ്നമുള്ളവരും ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അഭ്യര്‍ത്ഥിച്ചു.


കൊറോണ രോഗത്തിന്‍റെ നിരീക്ഷണത്തിലുള്ളവരും അവരുടെ കുടുംബത്തിലുള്ള അംഗങ്ങളും കഴിയുന്നതും ശബരിമല യാത്രക്ക് മുതിരരുതെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്​ അഡ്വ. എന്‍. വാസു വാര്‍ത്താകുറിപ്പില്‍ അഭ്യര്‍ത്ഥിച്ചു. മീനമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രനട തുറക്കുന്നത് ഈ മാസം 13ന് ആണ്. 18-ാം തീയതി ക്ഷേത്രനട അടയ്ക്കും.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K