09 February, 2020 08:55:45 AM


അ​മേ​രി​ക്ക​ൻ തെ​ര​ഞ്ഞെ​ടു​പ്പ്: വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കെതി​രെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​വു​മാ​യി യൂ​ട്യൂ​ബും ഫേ​സ്ബു​ക്കും



വാ​ഷിംഗ്​ട​ണ്‍: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വ്യാ​ജ വാ​ർ​ത്ത​ക​ൾ​ക്കും വീ​ഡി​യോ​ക​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന നി​രീ​ക്ഷ​ണ​വു​മാ​യി യൂ​ട്യൂ​ബും ഫേ​സ്ബു​ക്കും. വ്യാ​ജ​വാ​ർ​ത്ത പ്ര​ച​രി​പ്പി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന മു​ന്ന​റി​യി​പ്പ് യൂ​ട്യൂ​ബും ഫേ​സ്ബു​ക്കും യൂ​സ​ർ​മാ​ർ​ക്ക് ന​ൽ​കി​യി​ട്ടു​ണ്ട്. 2016 ലെ ​അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് സ​മ​യ​ത്ത് പ്ര​ച​രി​ച്ച ചി​ല വ്യാ​ജ വാ​ർ​ത്ത​ക​ൾ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ നി​ർ​ണാ​യ​ക പ​ങ്ക് വ​ഹി​ച്ചെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്ത് വ​ന്നി​രു​ന്നു. 


ഇ​തേ​ത്തു​ട​ർ​ന്നാ​ണ് യൂ​ട്യൂ​ബും ഫേ​സ്ബു​ക്കും ഇ​ത്ത​വ​ണ നി​ല​പാ​ട് ക​ടു​പ്പി​ക്കു​ന്ന​ത്. കാ​ഴ്ച്ച​ക്കാ​രെ സ്വാ​ധീ​നി​ക്കു​ന്ന വ്യാ​ജ​വാ​ർ​ത്ത​ക​ൾ​ക്കും ഡീ​പ് ഫേ​ക്ക് വീ​ഡി​യോ​ക​ൾ​ക്കു​മെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്ന് യൂ​ട്യൂ​ബ് വ്യ​ക്ത​മാ​ക്കി. വ്യാ​ജ വീ​ഡി​യോ​ക​ളും വാ​ർ​ത്ത​ക​ൾ​ക​ളും ഉ​ട​ൻ നീ​ക്കു​മെ​ന്നാ​ണ് ഫേ​സ്ബു​ക്കും മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. 2020 ന​വം​ബ​ർ മൂ​ന്നി​നാ​ണ് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K