26 January, 2020 11:55:24 AM


കായിക സ്വപ്നങ്ങള്‍ക്ക് പ്രതീക്ഷയേകി പത്തനംതിട്ട ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മാണം ആരംഭിച്ചു



പത്തനംതിട്ട: പത്തനംതിട്ട ജില്ലയുടെ ഇന്‍ഡോര്‍ സ്റ്റേഡിയത്തിന്റെ നിര്‍മാണം ആരംഭിച്ചു. 15 കോടി രൂപ ചെലവ് വരുന്ന പദ്ധതിയില്‍ ആദ്യ ഭാഗമായി 6 കോടിയുടെ ഒന്നാം ഘട്ടമാണ് തുടങ്ങിയത്. ജില്ലാ സ്റ്റേഡിയത്തിനും പൊലീസ് സ്റ്റേഷന്‍ റോഡിനും മധ്യേയുള്ള സ്ഥലം നികത്തിയാണ് ഇന്‍ഡോര്‍ സ്റ്റേഡിയം പണിയുന്നത്.


മണ്ണിട്ട് നികത്തുന്ന ജോലിയാണ് ഇന്നലെ തുടങ്ങിയത്. കൊടുമണ്ണി നിന്നാണ് മണ്ണു കൊണ്ടുവരുന്നത്. ടിപ്പറില്‍ മണ്ണ് ഇറക്കുന്ന അത്രയും ഭാഗം യന്ത്ര സാഹയത്തോടെ നിരപ്പാക്കുന്നുണ്ട്. 2 വര്‍ഷമായി നഗരസഭ ഇവിടെയാണ് മാലിന്യം നിക്ഷേപിച്ചു വന്നത്. കുമിഞ്ഞുകൂടി കിടക്കുന്ന മാലിന്യവും ഇതോടൊപ്പം ഇട്ടുമൂടാനാണ് പരിപാടി.


5 ഏക്കര്‍ സ്ഥലമാണ് നിരപ്പാക്കി എടുക്കുന്നത്. 2 ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട്, 3 വോളിബോള്‍ കോര്‍ട്ട്, ജിംനേഷ്യം, പുരുഷ, വനിത അത്ലറ്റുകള്‍ക്കായി 2 ഡോര്‍മട്രികള്‍, വസ്ത്രങ്ങള്‍ മാറാനും സാധനങ്ങള്‍ സൂക്ഷിക്കാനും മുറികള്‍ എന്നിവയും ഗ്യാലറിയും ഉണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K