26 January, 2020 11:41:14 AM
നഗ്‌നതയുടെ പരിധി ലംഘിച്ച സംഗീതജ്ഞയുടെ ഫോട്ടോക്ക് മേൽ കത്രിക വച്ച് ഇൻസ്റ്റാഗ്രാം
ഒട്ടാവ: നഗ്‌നതയുടെ പരിധി ലംഘിച്ച സംഗീതജ്ഞയുടെ ഫോട്ടോക്ക് മേൽ കത്രിക വച്ച് ഇൻസ്റ്റാഗ്രാം. ക്ലെയർ ബുഷേ അഥവാ ഗ്രിംസ് എന്നറിയപ്പെടുന്ന കനേഡിയൻ സംഗീതജ്ഞ തന്‍റെ ജീവിതത്തിലെ സുവർണ്ണ നിമിഷങ്ങളുടെ സന്തോഷം പങ്കിടാനായി പോസ്റ്റ് ചെയ്ത ചിത്രത്തിന് മേലാണ് ഇൻസ്റ്റാഗ്രാം കത്തി വെച്ചത്. ഇന്‍സ്റ്റാഗ്രാം എടുത്തുമാറ്റിയ ചിത്രത്തിന് പകരം സ്വയം 'സെൻസർ' ചെയ്ത ചിത്രവുമായി ഗ്രിംസ് വീണ്ടും എത്തി.
മേൽവസ്ത്രമില്ലാതെ നിൽക്കുന്ന ഗർഭിണിയായ തന്‍റെ ചിത്രമായിരുന്നു ഗ്രിംസ് ആദ്യം പോസ്റ്റ് ചെയ്തത്. തന്‍റെ മാറിടങ്ങൾ 'സെൻസർ' ചെയ്താണ് ഗ്രിംസ് പുതിയ ചിത്രം പോസ്റ്റ് ചെയ്തത്. കൂടാതെ വയറിൽ ഒരു കുഞ്ഞിന്റെ ഗ്രാഫിക് ചിത്രവും ചേർത്തിരുന്നു. ഇൻസ്റാഗ്രാമിന്‍റെ കമ്മ്യൂണിറ്റി ചട്ടങ്ങൾ പ്രകാരം ഗ്രിംസ് ആദ്യം പോസ്റ്റ് ചെയ്ത പോലുള്ള ചിത്രങ്ങൾക്ക് നിയന്ത്രണമുണ്ട്. ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കിലും ആദ്യ ചിത്രം ഇവർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഗ്രിംസ് ഇപ്പോൾ ടെസ്‌ല സി.ഇ.ഒ. ഈലൺ മസ്കുമായി പ്രണയത്തിലാണ്