23 January, 2020 03:55:43 PM


ജില്ലാതല പട്ടയ മേളയില്‍ നിന്ന് ഒഴിവാക്കി: പൊന്തന്‍പുഴ സമരസമിതി നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു



പത്തനംതിട്ട :  ജില്ലാതല പട്ടയ മേളയില്‍ നിന്ന് ഒഴിവാക്കിയതിനെതിരെ മേള നടക്കുന്ന സ്ഥലത്തേക്ക് പൊന്തന്‍പുഴ സമര സമിതി നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞു. ഇരുന്നൂറിലേറെ പേര്‍ വരുന്ന സമരക്കാര്‍ ആത്മഹത്യാഭീഷണി മുഴക്കി മണിക്കൂറുകളോളം റോഡില്‍ ഇരുന്നു പ്രതിഷേധിച്ചു. സമരക്കാരുടെ നേതാക്കളുമായി ചര്‍ച്ചയ്ക്ക് തയാറാണെന്ന് മന്ത്രി ഇ.ചന്ദ്രശേഖരന്‍ നായര്‍ പറഞ്ഞു. 


പെരുമ്പെട്ടി മേഖലയിലെ 512 കുടുംബങ്ങള്‍ക്കാണ് പട്ടയം ലഭിക്കാനുള്ളത് കഴിഞ്ഞ ഡിസംബറില്‍ മന്ത്രിതലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ ജനുവരി 5ന് മുന്‍പ്  പട്ടയം നല്‍കുമെന്ന് ഉറപ്പു നല്‍കിയിരുന്നു.
എന്നാല്‍ ജില്ലാതല പട്ടയ മേളയില്‍ നിന്ന് ഇവരെ ഒഴിവാക്കി. ഇതിനെതിരെയാണ് പട്ടയ മേള നടക്കുന്ന സെന്റ് സ്റ്റീഫന്‍സ് ഓഡിറ്റോറിയത്തിലേക്ക് സമര സമിതി മാര്‍ച്ച് നടത്തിയത്. സ്റ്റേഡിയം ജംക്ഷനില്‍ പൊലീസ് തടഞ്ഞു. കൈയില്‍ പന്തവുമായി ഇവര്‍ ആത്മഹത്യാ ഭീഷണി മുഴക്കി. എല്ലാ നടപടികളും പൂര്‍ത്തിയാക്കിയേ ഇവര്‍ക്ക് പട്ടയം നല്‍കാന്‍ കഴിയുവെന്ന് മന്ത്രി പറഞ്ഞു.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K