18 January, 2020 08:49:43 PM


പള്‍സ് പോളിയോ പരിപാടി ജില്ലാതല ഉദ്ഘാടനം : പത്തനംതിട്ട ജില്ലയില്‍ 71,622 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കാന്‍ ലക്ഷ്യമിടുന്നു



പത്തനംതിട്ട : പള്‍സ് പോളിയോ പരിപാടി ജില്ലാതല ഉദ്ഘാടനം കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. 9ന് രാവിലെ 8 ന് കോന്നി താലൂക്ക് ആശുപത്രിയിലാണ് ഉദ്ഘാടനം നടക്കുന്നത്.കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ അധ്യക്ഷത വഹിക്കും. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി സജ്ജീകരിച്ചിട്ടുളള 973 പോളിയോ ബൂത്തുകളില്‍ നിന്നു അഞ്ചുവയസു വരെ പ്രായമുളള കുട്ടികള്‍ക്കുളള വാക്സിന്‍ നല്‍കും. ഇതിനായി 2000 ത്തോളം ബൂത്ത് വോളണ്ടറിയര്‍മാര്‍ക്ക് പരിശീലനം നല്‍കി കഴിഞ്ഞെന്നു ജില്ലാ മെഡിക്കല്‍ ഓഫിസര്‍ (ആരോഗ്യം) ഡോ.എ.എല്‍ ഷീജ പറഞ്ഞു.


ജില്ലയില്‍ 71,622 കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നതിനാണു ലക്ഷ്യമിടുന്നത്. കൂടാതെ അതിഥി സംസ്ഥാന തൊഴിലാളികളുടെ  470 കുട്ടികള്‍ക്കും വാക്സിന്‍ നല്‍കും. സര്‍ക്കാര്‍ ആശുപത്രികള്‍, സബ് സെന്ററുകള്‍, തിരഞ്ഞെടുത്ത സ്വകാര്യ ആശുപത്രികള്‍, സ്‌കൂളുകള്‍, അങ്കണവാടികള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷന്‍ എന്നിവിടങ്ങളിലാണു പോളിയോ ബൂത്തുകള്‍ പ്രവര്‍ത്തിക്കുന്നത്. ആദിവാസി മേഖലകള്‍, എത്തിചേരാന്‍ പ്രയാസമുളള പ്രദേശങ്ങള്‍ എന്നിവിടങ്ങളിലേക്കായി 11 മൊബൈല്‍ ബൂത്തുകളും സജ്ജീകരിച്ചിട്ടുണ്ട്.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K