06 January, 2020 09:18:02 PM


തിരുവല്ല ബൈപാസ് മേയ് 31നു ഗതാഗതത്തിന് തുറന്നു കൊടുക്കും - രാജമാണിക്യം



തിരുവല്ല : തിരുവല്ല ബൈപാസ് മേയ് 31നു തുറന്നുകൊടുക്കുമെന്നു കെഎസ്ടിപി പ്രോജക്ട് ഡയറക്ടര്‍ ഡോ.എം.ജി.രാജമാണിക്യം അറിയിച്ചു. മഴുവങ്ങാട് മുതല്‍ മല്ലപ്പള്ളി റോഡ് വരെയുള്ള ഭാഗം മാര്‍ച്ച് 1നു പൂര്‍ത്തിയാകും. ഇവിടം മുതല്‍ രാമന്‍ചിറ വരെയുള്ള വയഡക്ടിന്റെ നിര്‍മാണത്തിനാണ് സമയം വേണ്ടത്. ഇതു 5 മാസത്തിനകം പൂര്‍ത്തിയാകും.


ബൈപാസ് നിര്‍മാണം താമസിക്കാന്‍ കാരണം പച്ചമണ്ണ് കിട്ടാനുള്ള ബുദ്ധിമുട്ടാണ്. മഴുവങ്ങാട് മുതല്‍ പുഷ്പഗിരി റോഡ് വരെയുള്ള ഭാഗത്ത് വശങ്ങളില്‍ ക്രാഷ് ബാരിയര്‍ സ്ഥാപിക്കുന്ന ജോലി ഇന്നു തുടങ്ങാനും നിര്‍ദേശിച്ചു. ഇതോടൊപ്പം പൈലിങ് ജോലികള്‍ പൂര്‍ത്തിയായ വയഡക്ടിന്റെ ഗര്‍ഡറിന്റെ നിര്‍മാണവും ഇന്നു തുടങ്ങും. മഴുവങ്ങാട് മുതല്‍ രാമന്‍ചിറ വരെയുള്ള ഭാഗത്തെ നിര്‍മാണ പുരോഗതി മാത്യു ടി.തോമസ് എംഎല്‍എയോടൊപ്പം സന്ദര്‍ശിച്ച് വിലയിരുത്തിയശേഷമാണ് ഇക്കാര്യം അറിയിച്ചത്. 




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K