21 December, 2019 05:30:35 PM


ചരിത്രസ്നേഹികള്‍ക്കും ഭക്തര്‍ക്കും വിസ്മയം തീര്‍ത്ത് ആറന്മുളയിലെ ചീന ഭരണികള്‍



ആറന്മുള :  ചരിത്രത്തെ സ്നേഹിക്കുന്നവര്‍ക്കും ഭക്തജനങ്ങള്‍ക്കും കാഴ്ചയുടെ വിസ്മയം നിറച്ച് ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിലെ ചീന ഭരണികള്‍. ഇവയ്ക്ക് 1500 വര്‍ഷത്തിലേറെ പഴക്കമുണ്ടെന്ന് കരുതുന്നു. ക്ഷേത്രാരംഭകാലം മുതല്‍ ഉള്ളതാണ് ഇവയെന്നും പറയുന്നു. ഏകദേശം നാലരയടി പൊക്കവും രണ്ടരയടി വീതിയുമാണ് ഇവയ്ക്ക് ഉള്ളത്. 


ക്ഷേത്രത്തിലെ കലവറയില്‍ നിത്യനിവേദ്യത്തിന് വേണ്ടി ഉപ്പുമാങ്ങ സൂക്ഷിച്ചിരുന്നവയാണ് ഇവ. ചോറും ഉപ്പുമാങ്ങയും വഴുതന മെഴുക്കുപുരട്ടിയും തൈരുമാണ് പാര്‍ഥസാരഥിയുടെ നിവേദ്യം. ഇതില്‍ വളരെ പ്രധാനപ്പെട്ട വിഭവങ്ങളിലൊന്നാണ് ഉപ്പുമാങ്ങ. പഴയകാലത്ത് മാമ്പഴക്കാലത്ത് ഈ ഭരണികളില്‍ ജനങ്ങള്‍ കൊണ്ടുകൊടുക്കുന്ന മാങ്ങകള്‍ സൂക്ഷിച്ചു വെച്ചിരുന്ന ഒരു പതിവുണ്ടായിരുന്നു. അത് പിന്നീടുള്ള കാലത്ത് ഉപയോഗിക്കുകയും ചെയ്തിരുന്നു.


ഈ ചീനഭരണികള്‍ എങ്ങനെ ഇവിടെ എത്തിച്ചുവെന്നതിന് രേഖകള്‍ ഒന്നും തന്നെയില്ല. പ്രാചീന കാലത്ത് പമ്പാ നദിയിലൂടെ ഉണ്ടായിരുന്ന ജലഗതാഗത മാര്‍ഗത്തിലൂടെയാവാം. ഇവ പൊക്കണമെങ്കില്‍ 6 പേര് വേണം. അത്രയ്ക്കും ഭാരം ഇവയ്ക്കുണ്ട്. ഇന്നത്തെ സാധാരണ വാതിലില്‍ക്കൂടി ഇവ കടന്നുപോകില്ല. കയറുകെട്ടി പൊക്കിമാറ്റുന്നതിന് ഭരണിയുടെ ഇരുവശത്തും മണ്ണുകൊണ്ടുതന്നെ പിടിയും നിര്‍മിച്ച് ഉറപ്പിച്ചിട്ടുണ്ട്. ഇത്രയും വര്‍ഷത്തെ പഴക്കമുണ്ടെങ്കിലും യാതോരുവിധമായ കേടുപാടുകളും ഇവയ്ക്കില്ല.




Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.9K