04 April, 2016 03:35:37 PM
രാജ്യത്തെ 90% തൊഴിലാളികളും നിയമപരിരക്ഷയ്ക്ക് പുറത്ത് : കെ.പി.രാജേന്ദ്രന്‍
ആലപ്പുഴ: രാജ്യത്തെ 90 ശതമാനം തൊഴിലാളികളും നിയമ പരിരക്ഷയ്ക്ക് പുറത്താണെന്ന് എ.ഐ.ടി.യു.സി. സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി. രാജേന്ദ്രന്‍.
കേന്ദ്രസര്‍ക്കാര്‍ രാജ്യത്തെ കുത്തകകള്‍ക്കായി തീറെഴുതി. തൊഴിലാളികള്‍ക്ക് ആനുകൂല്യം നല്‍കണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത് പോലും ഇത്തരം കുത്തകകളാണ്. സാധാരണക്കാരുടെ വായ്പയ്ക്ക് കുടിശ്ശിക വരുത്തിയാല്‍ ജപ്തി ഭീഷണി മുഴക്കുന്ന സര്‍ക്കാര്‍ കുത്തക മുതലാളിമാര്‍ കോടികള്‍ കുടിശ്ശിക വരുത്തിയാലും കണ്ടില്ലെന്ന് നടിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്‌സ് യൂണിയന്‍ 42 ാമത് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.